ഹിജാബിന് വിലക്ക്: ഹൈദരാബാദിലെ സ്വകാര്യ സ്കൂളിനെതിരെ കേസ്

ഹൈദരാബാദ്: മുസ്‍ലിം വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർ​പ്പെടുത്തിയ സ്വകാര്യ സ്കൂളിനെതിരെ കേസെടുത്തു. 10ാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥിനികളോടാണ് പ്രിൻസിപ്പലും അധ്യാപികയും ഹിജാബ് ധരിച്ച് ക്ലാസിൽ വരരുതെന്ന് ആവശ്യപ്പെട്ടത്. ഹയാത്ത്നഗറിലെ സീ സ്കൂൾ മാനേജ്മെൻറാണ് പ്രതിക്കൂട്ടിലായത്.

ജൂൺ 12നാണ് സ്കൂളിൽ ക്ലാസുകൾ തുടങ്ങിയത്. അന്നുമുതൽ ജൂൺ22 വരെ മുസ്ലിം സമുദായത്തിൽ നിന്നുള്ള രണ്ട് വിദ്യാർഥിനികളും ഹിജാബ് ധരിച്ചാണ് സ്കൂളിലെത്തിയിരുന്നത്. പ്രിൻസിപ്പലും അധ്യാപികയും ഹിജാബ് ധരിച്ച് ക്ലാസിൽ വരരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഇരുവരുടെയും പരാതിയിലുള്ളത്. വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി ഹയാത്ത് നഗർ പൊലീസ് അറിയിച്ചു.

പ്രിൻസിപ്പൽ പൂർണിമ ശ്രീവാസ്തവക്കും അധ്യാപിക മാധുരി കവിതക്കുമെതിരെ 153എ, 295, 292 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Tags:    
News Summary - Case against school for not allowing hijab in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.