ന്യൂഡൽഹി: ഭർത്താവിനെ കാത്ത് യുവതി കാറിൽ വിശ്രമിക്കുന്നതിനിടെ മോഷ്ടാക്കൾ കാറുമായി കടന്നുകളഞ്ഞു. പഞ്ചാബിലെ ദേര ബസ്സിയിലാണ് സംഭവം.
വ്യാഴാഴ്ച ഉച്ച ഒരുമണിയോടെ കുട്ടികളുടെ ഫീസ് അടക്കാൻ ദേര ബസ്സിയിലെ സ്കൂളിലെത്തിയതായിരുന്നു രാജീവ് ചന്ദും ഭാര്യ റിതുവും. റിതു കാറിനകത്ത് ഇരിക്കുന്നതിനാൽ താക്കോൽ കാറിൽതന്നെ വെച്ച് രാജീവ് സ്കൂളിലേക്ക് പോയി.
അൽപ്പസമയത്തിനുശേഷം രണ്ടുപേരെത്തി കാറിൽ കയറുകയായിരുന്നു. ഒരാൾ ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയും മറ്റൊരാൾ റിതുവിന്‍റെ അടുത്തിരുന്ന് വായ പൊത്തിപിടിക്കുകയും ചെയ്തു. ശേഷം കാറുമായി കടന്നു. ഏകദേശം അഞ്ചുകിലോമീറ്റർ പിന്നിട്ടതോടെ റിതുവിനെ അംബാലയിലെ ടോൾ പ്ലാസക്ക് സമീപം ഉപേക്ഷിച്ചു. പിന്നീട് കാറുമായി ദേര ബസ്സിയിലേക്ക് പോകുകയായിരുന്നു.
പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ദേര ബസ്സി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.