ന്യൂഡൽഹി: ഭിന്നലിംഗക്കാരുടെ ക്ഷേമവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള ഭിന്നലിംഗ അവകാശ സംരക്ഷണ ബില്ലിന് കേന്ദ് ര മന്ത്രിസഭ അനുമതി നൽകി. ഭിന്നലിംഗക്കാരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ഉറപ്പുവരുത്തുന്നതാണ് ബിൽ.
ഭിന്നലിംഗക്കാർക്ക് അസ്തിത്വം നൽകുന്നതും ശാക്തീകരിക്കുന്നതിന് ഉതകുന്നതുമാണ് ബില്ലെന്ന് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ബിൽ പാർലമെന്‍റിന്‍റെ ബജറ്റ് സെഷനിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.