പ്രതിഷേധച്ചൂടിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ; കൂടുതൽ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം

ഗുവാഹതി: വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നു. അസമിൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ യുദ്ധസമാനമായിരിക്കുകയാണ്. പല മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്‍റർനെറ്റിന് വിലക്കേർപ്പെടുത്തി. കൂടുതൽ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

അതേസമയം, പ്രക്ഷോഭത്തെ ശക്തമായി അടിച്ചൊതുക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്. അസമിൽ മാത്രം 20 കമ്പനി സൈന്യത്തെ കൂടി അധികമായി വിന്യസിക്കും.

അരുണാചൽ പ്രദേശിലും പൗരത്വ ഭേദഗതി ബിൽ വരുദ്ധ സമരത്തിന് തുടക്കമായി. രാജീവ് ഗാന്ധി സർവകലാശാല വിദ്യാർഥികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തുകയാണ്.

അസമിലെ ദിബ്രുഗഡിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ച ഒന്നുവരെ കർഫ്യൂവിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

മേഘാലയയിൽ മൊബൈൽ ഇന്‍റർനെറ്റിനും എസ്.എം.എസിനും രണ്ട് ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. തലസ്ഥാനമായ ഷില്ലോങ്ങിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    
News Summary - cab protest north east continues to burn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.