???????????? ???????????????????? ??????????? ???????????????? ??.????. ????????????????????? ??????????????????

ബംഗളൂരുവിൽനിന്നുള്ള ഒാണം സ്പെഷ്യൽ ബസ് സർവീസ് ഇന്ന് മുതൽ

ബംഗളൂരു: അഞ്ചുമാസത്തിനുശേഷം ബംഗളൂരുവിൽനിന്നുള്ള കേരള ആർ.ടി.സിയുടെ അന്തർ സംസ്ഥാന ബസ് സർവീസ് ചൊവ്വാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ഒാണത്തോടനുബന്ധിച്ച് സ്പെഷ്യൽ സർവീസായാണ് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസ് സർവീസ്. കർണാടക ആർ.ടി.സിയുടെ ബംഗളൂരുവിൽനിന്നുള്ള സ്പെഷ്യൽ ബസ് സർവീസ് 26നാണ് തുടങ്ങുക. കേരളത്തിൽനിന്ന് കർണാടക ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസ്​ ചൊവ്വാഴ്ച ആരംഭിക്കും. ബംഗളൂരുവിൽനിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള കേരള ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസിനുള്ള ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകൾ തിങ്കളാഴ്ച രാത്രിയോടെ ബംഗളൂരുവിലെത്തി. ചൊവ്വാഴ്ച രാവിലെയും ബസുകളെത്തും.

സ്പെഷ്യൽ സർവീസിനെതുടർന്ന് ജീവനക്കാരെത്തി ബംഗളൂരുവിലെ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെ കൗണ്ടർ രണ്ടു ദിവസം മുമ്പ് തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡി​െൻറ പശ്ചാത്തലത്തിൽ ബസിലെ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബസി​െൻറ മുൻഭാഗം വേർതിരിച്ചുകൊണ്ട് ക്യാബിനും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ മാറ്റം വരുത്തിയ ബസുകളാണ് അന്തർ സംസ്ഥാന സർവീസിനായി ഉപയോഗിക്കുക.

തിങ്കളാഴ്ച വൈകിട്ടോടെ കേരള ആർ.ടി.സിയുടെ ബംഗളൂരു സർവീസുകളുടെ ചുമതലയുള്ള കൺട്രോളിങ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ബംഗളൂരുവിലെത്തി. അന്തർ സംസ്ഥാന ബസ് സർവീസുകളുടെ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് വാഹന നമ്പർ നൽകാൻ കഴിയാത്തതിനാൽ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലൂടെ യാത്രാനുമതിക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പരാതിയും ഉയർന്നിരുന്നു. ഇതേതുടർന്ന് വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന എൻ.ഐ.സിയുമായി കെ.എസ്.ആർ.ടി.സി അധികൃതർ ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നം പരിഹരിച്ചു.

യാത്രാപാസിനായി രജിസ്റ്റർ ചെയ്യുമ്പോൾ വാഹനം തെരഞ്ഞെടുക്കാനുള്ള സ്ഥലത്ത് വാഹന നമ്പർ കൊടുക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തി. യാത്രാ പാസിനായി രജിസ്റ്റർ ചെയ്യുമ്പോൾ Select Vehicle Type എന്ന വിഭാഗത്തിൽ Government Vehicle/Kerala SRTC എന്ന ഒാപ്ഷൻ രേഖപ്പെടുത്തിയാൽ മതി.

അതേസമയം, ഒാണക്കാലത്തേക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായാണ് പ്രത്യേക ബസ് സർവീസെങ്കിലും കേരളത്തിൽനിന്ന് തിരിച്ച് ബംഗളൂരുവിലേക്കാണ് സീറ്റുകൾ കൂടുതൽ റിസർവ് ചെയ്തിട്ടുള്ളത്. കേരളത്തിലെത്തിയാലും 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്. കർണാടകയിലേക്ക് വരുന്നവർ രോഗ ലക്ഷണമില്ലാത്തവർക്ക് ക്വാറൻറീൻ ഒഴിവാക്കിയതിനാൽ വരും ദിവസങ്ങിൽ കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കുള്ള സർവീസുകൾക്ക് ആളുകൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ബംഗളൂരുവിൽനിന്ന് കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലേക്കുള്ള ബസുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്ട്രർ ചെയ്​തതി​െൻറ പകർപ്പ് ബസ് ജീവനക്കാരെ കാണിക്കേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.