ബി.എസ്.എഫ് ജവാനെ കണ്ടു; സംതൃപ്തയെന്ന് ഭാര്യ

ന്യൂഡല്‍ഹി: സൈനികര്‍ക്ക് ഗുണമേന്മയില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ച ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ സന്ദര്‍ശിച്ചെന്നും അദ്ദേഹത്തിന്‍െറ അവസ്ഥയില്‍ സംതൃപ്തയാണെന്നും ഭാര്യ. സൈനികന്‍ ജോലി ചെയ്യുന്നിടത്ത് അദ്ദേഹത്തെ സന്ദര്‍ശിക്കാനും രണ്ടു ദിവസം ഒപ്പം താമസിക്കാനും അവസരമൊരുക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ട ജസ്റ്റിസുമാരായ ജി.എസ്. സിസ്റ്റാനിയും വിനോദ് ഗോയലുമടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഭാര്യ ശര്‍മിള ദേവി സംതൃപ്തി അറിയിച്ചത്.

ഭര്‍ത്താവിനെ കണ്ടത്തൊനുള്ള പരാതിയില്‍ കൂടുതല്‍ നടപടിക്ക് ആഗ്രഹിക്കുന്നില്ളെന്നും അഭിഭാഷകന്‍ വഴി അവര്‍ കോടതിയെ അറിയിച്ചു. തേജ് ബഹാദൂര്‍ യാദവിന് പുതിയ മൊബൈല്‍ ഫോണുണ്ടെന്നും കുടുംബാംഗങ്ങളോട് സംസാരിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ളെന്നും കേന്ദ്രത്തിനും സേനക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗരങ് കാന്ത് കോടതിയെ അറിയിച്ചു. സൈനികന്‍ തടവറയിലല്ല. ഭാര്യ ഭര്‍ത്താവിനെ കണ്ടതായും പ്രശ്നങ്ങള്‍ പരിഹരിച്ചതായും ഹരജിയില്‍ തീര്‍പ്പായതായും കോടതി വ്യക്തമാക്കി. സൈനികന്‍ എവിടെയാണെന്നറിയില്ളെന്നും കുടുംബത്തിന് അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നില്ളെന്നും കാണിച്ച് ശര്‍മിള ദേവി കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് ഭര്‍ത്താവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയത്.

Tags:    
News Summary - BSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.