10.6 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു

പഞ്ചാബ്: അമൃത്സറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു. അമൃത് സർ ജില്ലയിലെ അതിർത്തി ഗ്രാമമായ ഭാരോപാലിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പ്ലാസ്റ്റിക് ബാഗിൽ കടത്താൻ ശ്രമിച്ച 10.6 കിലോ മയക്കുമരുന്ന് ഡ്രോണിൽ നിന്ന് കണ്ടെടുത്തു. ഒമ്പത് പാക്കറ്റുകളിലായാണ് ഇവ കടത്തിയത്.

ശബ്ദം കേട്ടപ്പോഴാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ വെടിവെച്ചിട്ടെന്നും സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് ഐ.ഇ.ഡിയുമായി രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. ഡ്രോൺ ഉപയോഗിച്ചാവാം ഐ.ഇ.ഡിയും അതിർത്തി കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

Tags:    
News Summary - BSF shoots down drone from Pakistan, recovers 10.6kg of heroin in Amritsar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.