സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കി പാകിസ്താൻ; തിരിച്ചടിക്കുമെന്ന് ഇന്ത്യ

ശ്രീനഗർ: ജമ്മു കശ്​മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്​താൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു ഇന്ത്യൻ ജവാൻമാരുടെ മൃതദേഹങ്ങൾ പാക് സൈന്യം വികൃതമാക്കി. മൃതദേഹങ്ങൾ അംഗഭംഗപ്പെടുത്തിയാണ് പാക് സൈന്യം ക്രൂരത കാണിച്ചത്. പാകിസ്താൻെറ നികൃഷ്ടമായ പ്രവൃത്തിക്ക് ഉചിതമായ പ്രതികരണം നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

കശ്​മീരിലെ പൂഞ്ച്​ മേഖലയിലാണ്​ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താ​​െൻറ ആക്രമണമുണ്ടായത്​. അതിർത്തി സുരക്ഷാ സേനാംഗവും ജൂനിയർ കമ്മീഷൻഡ്​ ഒാഫീസറുമാണ്​ കൊല്ലപ്പെട്ടത്. റോക്കറ്റുകളും ഒാ​േട്ടാമാറ്റിക്​ ആയുധങ്ങളും ഉപയോഗിച്ചാണ്​ ആക്രമണം നടന്നതെന്ന്​ മുതിർന്ന സൈനികോദ്യോഗസ്​ഥർ അറിയിച്ചു.

Tags:    
News Summary - BSF Jawan, Army Officer Killed in Ceasefire Violation by Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.