രാജ്യത്ത് എല്ലാ ഒൗദ്യോഗിക ഭാഷകളും തുല്യം; വിയോജിപ്പുമായി​ യെദിയൂരപ്പ

ബംഗളൂരു: രാജ്യത്ത് ഹിന്ദി ഉപയോഗം വ്യാപകമാക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ വിയോജിപ്പുമായ ി കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. രാജ്യത്ത് എല്ലാ ഒൗദ്യോഗിക ഭാഷകളും തുല്യമാണെന്നും കർണാടകയെ സംബന്ധിച്ചിടത്തോളം കന്നടയാണ് മുഖ്യഭാഷയെന്നും യെദിയൂരപ്പ വ്യക്തമാക്കി.

കന്നടയുടെ പ്രധാന്യം കുറക്കാൻ ഒരുവിട്ടുവീഴ്ചക്കും തയാറാകില്ല. കന്നട ഭാഷയെയും സംസ്ഥാനത്തി​​െൻറ സംസ്കാരത്തെയും എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും യെദിയൂരപ്പ ട്വിറ്ററിലൂടെ പ്രതികരിച്ചു.

അമിത്​ ഷായുടെ പ്രസ്താവനക്കെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളും ചില ബി.ജെ.പി. നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ഒദ്യോഗിക ഭാഷകളിലൊന്നായ കന്നട ഭാഷാ ദിനം എന്നാണ് ആഘോഷിക്കുന്നതെന്നായിരുന്നു മുന്‍മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ ചോദിച്ചത്. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും കന്നട പോലെതന്നെ രാജ്യത്തെ 99 ഔദ്യോഗിക ഭാഷകളിലൊന്നു മാത്രമാണ് ഹിന്ദിയെന്നും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - BS Yediyurappa After Amit Shah's Hindi Pitch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.