ഭോപാൽ: ആരും പറഞ്ഞാൽ വിശ്വസിക്കില്ല. ആ പിറന്നാൾ കേക്കാണ് സഹോദരങ്ങളുടെ ജീവൻ രക്ഷിച്ചത്. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഫിറോസ് മൻസൂരിയും സാബിറും നേപാനഗറിൽ നിന്നും തങ്ങളുടെ ഗ്രാമത്തിലേക്ക് ബൈക്കിൽ വരികയായിരുന്നു.
പെട്ടെന്നാണ് കരിമ്പിൻ തോട്ടത്തിൽ നിന്നും ചാടിവീണ പുലി ബൈക്കിനുപുറകെ ഓടാൻ തുടങ്ങിയത്. ബൈക്ക് വേഗത്തിലായതോടെ പുലിയും വേഗത കൂട്ടി. 500 മീറ്ററോളം ബൈക്കിന്‍റെ പുറകെ പുലി ഓടി. മാത്രമല്ല, സാബിറിന്‍റെ മടിയിലിരിക്കുന്ന കേക്ക് കാൽപാദം കൊണ്ട് മാന്താനും തുടങ്ങി. ഇതോടെ കേക്ക് പുലിയുടെ മുഖത്ത് എറിയുകയായിരുന്നു സാബിർ.
ക്രീമും കേക്കും മുഖത്ത് ആയതോടെ കരിമ്പിൻ തോട്ടത്തിലേക്ക് തന്നെ പുലി ഓടിമറഞ്ഞു. തലനാരിഴ കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് സഹോദരങ്ങൾ പൊലീസിനോട് പറഞ്ഞു.
സംഭവം നടന്ന സ്ഥലം പരിശോധിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പുലിയുടെ കാൽപാദം പതിഞ്ഞ പാടുകൾ കാണാൻ സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.