ലഖ്നോ: ഉന്നാവ് പീഡനകേസ് പ്രതി കുൽദീപ് സിങ് സെങ്കാറിനെ പിന്തുണച്ച് ബി.ജെ.പി എം.എൽ.എ. ഹാർദോയ് എം.എൽ.എയായ അശിഷ് സിങ് അസുവാണ് കുൽദീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. മോശം സമയത്തിലൂടെയാണ് കുൽദീപ് കടന്നു പോകുന്നത്. അദ്ദേഹം വേഗം തന്നെ ഇതിൽ നിന്ന് പുറത്ത് വരുമെന്നാണ് പ്രതീക്ഷയെന്ന് അസു പറഞ്ഞു.
നമ്മുടെ സഹോദരൻ കുൽദീപ് സിങ് സെങ്കാർ ഇന്ന് നമ്മുടെ കൂടെയില്ല. അദ്ദേഹം മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിൽ നിന്ന് മോചിതനായി അദ്ദേഹം പുറത്ത് വരാൻ നമുക്ക് ആശംസിക്കാമെന്നും അസു പറഞ്ഞു. ഉന്നാവിനടുത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് ബി.ജെ.പി എം.എൽ.എ വിവാദ പരാമർശം നടത്തിയത്.
ഉന്നാവ് പീഡനകേസിലെ പ്രതി കുൽദീപ് സിങ് സെങ്കാറിനെ വ്യാഴാഴ്ച ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഉന്നാവ് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും അതിന് പിന്നിൽ സെങ്കാറാണെന്ന് ആരോപണം ഉയരുകയും ചെയ്തതോടെയാണ് എം.എൽ.എയെ പുറത്താക്കാൻ ബി.ജെ.പി നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.