ജാലിയൻ വാലാബാഗ്: ബ്രിട്ടൻ മാപ്പ് പറയണമെന്ന് ലണ്ടൻ മേയർ

ന്യൂഡൽഹി: ജാലിയൻ വാലാബാഗ്​ കൂട്ടക്കൊലയിൽ ബ്രിട്ടീഷ്​ സർക്കാർ മാപ്പുപറയണമെന്ന്​ ലണ്ടൻ മേയർ സാദിഖ്​ ഖാൻ. ഇന്ത്യ സന്ദർശനത്തിനിടെ, അമൃത്​സറിൽ ജാലിയൻ വാലാബാഗ്​ രക്തസാക്ഷികൾക്ക്​ ആദരാഞ്​ജലി അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാലിയൻ വാലാബാഗ്​ സന്ദർശിക്കാനായതിൽ അഭിമാനിക്കുന്നതായും ചരി​ത്രത്തിൽ ഇൗ ദിനം ആരും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

1919ലെ ജാലിയൻ വാലാബാഗ്​ കൂട്ടക്കൊലയിൽ ബ്രിട്ടീഷ്​ സർക്കാർ മാപ്പുപറയണമെന്ന്​ സന്ദർശകരു​െട ബുക്കിൽ അദ്ദേഹം കുറിച്ചു. 1919 ഏപ്രിൽ 13ന്​, ജനറൽ ഡയറി​​െൻറ നിർദേശപ്രകാരം ജാലിയൻ വാലാബാഗ്​ എന്ന സ്ഥലത്ത്​ ഒത്തുകൂടിയ ജനത്തിനുനേരെ ബ്രിട്ടീഷ്​ സൈന്യം നടത്തിയ വെടിവെപ്പിൽ 379 പേർ മരിച്ചതായും 1000 പേർക്ക്​ പരിക്കേറ്റതായുമാണ്​ കണക്ക്​. എന്നാൽ, യഥാർഥത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്​ അനൗദ്യോഗിക വിവരം. 

Tags:    
News Summary - British Govt. must apologise for Jallianwala Bagh massacre-india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.