െഎസ്വാൾ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനായി റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ ആവശ് യപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ സംഘടനകൾ. ചില തീവ്രവാദ ഗ്രൂപ്പുകളും ബഹിഷ്കരണാഹ്വാനം നൽകിയിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുടെ ബഹിഷ്കരണാഹ്വാനത്തെ ജാഗ്രതയോടെയാണ് സുരക്ഷാ സേന കാണുന്നത്.
നാഗാലാൻറ് സർക്കാർ ബില്ലിനോടൊപ്പമാണോ എതിർക്കുകയാണോ എന്നത് വ്യക്തമാക്കണെമന്ന് നാഗ സ്റ്റുഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസ്താവനയും എതിർ പ്രസ്താവനയും നടത്തി സംസ്ഥാനം െപാതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കരുതെന്ന് എൻ.എസ്.എഫ് പറഞ്ഞു.
മണിപ്പൂരിൽ അഞ്ച് സഘടനകളും മിസോറാമിൽ ഒരു സന്നദ്ധ സംഘടനയും പൗര സംഘടനകളുടെയു വിദ്യാർഥി സംഘടനകളുടെയും കോർഡിനേഷൻ കമ്മിറ്റിയുമാണ് റിപ്പബ്ലിക് ദിന പരിപാടികൾ ബഹിഷ്കരിക്കാൻ ആവശ്യെപ്പട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.