ആനിമേഷൻ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു

കൊൽക്കത്ത: ആനിമേഷൻ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു. ഫൂൽബഗൻ ഏരിയയിലെ പതിനൊന്ന് നിലയുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് കുട്ടി ചാടിയതെന്ന് പൊലീസ് അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ബിരാജ് പച്ചിസിയാണ് അപകടത്തിൽ മരിച്ചത്.

കുട്ടിയെ അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തിൽ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ടെറസിൽ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്നും നഴ്സിംഗ് ഹോമിലെ ഡോക്ടർമാർ അറിയിച്ചു. കുടൂതൽ വിവരങ്ങൾ ലഭിക്കാന്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടുന്നതു വരെ കാത്തിരിക്കണമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

ആനിമേഷൻ സീരീസിലെ രംഗം പുനഃസൃഷ്ടിക്കാൻ ശ്രമിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ഇതുവരെ പൊലീസ് അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Boy, 12, Jumps Off Terrace Trying To Recreate Anime Scene, Dies: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.