ബലാൽസംഗ കേസിൽ നിന്ന് തരുൺ തേജ് പാലിനെ ഒഴിവാക്കാനാവില്ലെന്ന് ഹൈകോടതി

ഗോവ: ബലാൽസംഗ കേസിൽ നിന്ന് മുൻ മാധ്യമപ്രവർത്തകൻ തരുൺ തേജ് പാലിനെ ഒഴിവാക്കണമെന്ന ഹരജി ബോംബെ ഹൈകോടതി തള്ളി. കേസിലെ വിചാരണ ഒഴിവാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ബോംബൈ ഹൈകോടതിയുടെ ഗോവ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

ബലാൽസംഗം നടന്നു എന്ന് പറയുന്നതിന് മുൻപും ശേഷവുമുള്ള വിഡിയോ ദൃശ്യങ്ങൾ തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞുകൊണ്ട് തരുൺ തേജ്പാൽ ഈ മാസം ആദ്യം കോടതിയെ സമീപിച്ചിരുന്നു. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ വിഡിയോ ഫൂട്ടേജാണ് തരുൺ തേജ്പാൽ ഹാജരാക്കിയത്.

Tags:    
News Summary - Bombay High Court in Goa junks Tarun Tejpal plea seeking quashing of rape charges^ഘല്ഗോ ലാൈേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.