ന്യൂഡൽഹി: കത്വ, ഉന്നാവ ബലാത്സംഗത്തിൽ പ്രതിഷേധവുമായി നടൻ റിദേഷ് ദേശ്മുഖ്. ഫേസ്ബുക്കിലൂടെയാണ് സംഭവങ്ങളെ അപലപിച്ച് താരം രംഗത്തെത്തിയത്. എട്ടു വയസ്സുള്ള ബാലികയെ മയക്കുമരുന്ന് നല്‍കി, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നീതിക്കു വേണ്ടി പോരാടുന്ന മറ്റൊരു യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്യുന്നു. നമുക്ക് മുന്നില്‍ ഒരേയൊരു വഴിയാണുള്ളത്. ഒന്നുകില്‍ ശബ്ദം ഉയർത്തുക അല്ലെങ്കിൽ ഒരു നിശബ്ദ കാഴ്ചക്കാരനാവുക. നിങ്ങൾ ഒറ്റക്കാണെങ്കിലും സത്യത്തിന് വേണ്ടി എഴുന്നേറ്റുനില്‍ക്കുക- റിദേഷ് ദേശ്മുഖ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ അക്രമങ്ങളെ അപലപിച്ചും കുറ്റക്കാരായ സംഘ്പരിവാറുകാർക്കെതിരെ നടപടി സ്വീകരക്കണമെന്ന് ആവശ്യപ്പെട്ടും മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.