മേഘാലയയിലെ ഖനിയിൽ തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹത്തി: മേഘാലയയിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. വിദൂര ഗ്രാമത്തിലുള്ള കൽ ക്കരി ഖനിയിലെ ഇടുങ്ങിയ ഗുഹയിലാണ്​ 13 തൊഴിലാളികൾ കുടുങ്ങിയത്​.

സമീപ​െത്ത നദിയിൽ നിന്നുള്ള വെള്ളം ഖനിക്കുള ്ളിൽ നിറഞ്ഞിട്ടുണ്ട്​. നിലവിൽ 70 അടിയോളം വെള്ളമുണ്ട്​. മണ്ണും ചളിയും നിറഞ്ഞവെള്ളവും ഖനിയിലെ പൊടിയും മൂലം കാഴ്​ച വ്യക്​തമാകാത്തതിനാൽ രക്ഷാപ്രവർത്തനം തടസമാവുകയാണ്​. നിരവധി അറകളുള്ള ഖനിയുടെ പ്ലാനും ലഭ്യമല്ല. ദേശീയ ദുരന്ത പ്രതികരണ സേനയും സംസ്​ഥാന ദുരന്ത നിവാരണ സേനയും പൊലീസും സംയുക്​തമായി രക്ഷാപ്രവർത്തനത്തിനുണ്ട്​. ബോട്ടുകളുപയോഗിച്ചാണ്​ തെരച്ചിൽ നടക്കുന്നത്​.

നിവരധി പേർ ചേർന്ന്​ ഖനിയിൽ നിന്ന്​ വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്​. അതേസമയം, ഖനി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയായിരുന്നുവെന്നും ഒരാഴ്​ചയായി തുടങ്ങിയ ഖനനം അനധികൃതമായാണ്​ നടക്കുന്നതെന്നും പൊലീസ്​ പറഞ്ഞു. ഖനിഉടമക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

ഖനിയിൽ കാണാതായവരിൽ മൂന്നു പേർ മാത്രമാണ്​ മേഘാലയക്കാർ. 10പേർ അസം സ്വദേശികളാണ്​. 2014ൽ ദേശീയ ഹരിത ​െട്രെബ്യൂണൽ മേഘാലയയിൽ കൽക്കരി ഖനനം നിരോധിച്ചിരുന്നു.

Tags:    
News Summary - Boats, Pumps To Search For 13 Trapped In Mine - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.