ന്യൂഡൽഹി: കർണാടകയിലെ ജനതാദൾ-കോൺഗ്രസ് സഖ്യസർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ. പിയിലെ മൂവർ സംഘം ഗൂഢനീക്കം നടത്തുകയാണെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദ ി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവരാണ് അട്ടിമ റി നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് കോൺഗ്രസിെൻറ ആരോപണം.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെ മറിച്ചിടാൻ ഗവർണറെ പാവയാക്കുന്നതായി എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി വക്താവ് രൺദീപ്സിങ് സുർേജവാല എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കോടികൾ വാഗ്ദാനം ചെയ്ത് ജനതദൾ-എസ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ െയദിയൂരപ്പ ശ്രമിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം രണ്ട് ഒാഡിയോ ടേപ്പുകൾ പുറത്തുവിട്ടിരുന്നു.
ജഡ്ജിമാരെ വരുതിയിലാക്കൻ അമിത് ഷാ ഇറങ്ങുമെന്ന് െയദിയൂരപ്പ പറയുന്നത് ടേപ്പിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിൽ സ്വമേധയാ ഇടപെടണം. ഭരണസഖ്യത്തിലെ 18 എം.എൽ.എമാർക്കെങ്കിലും െയദിയൂരപ്പ 10 കോടി വീതം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കർണാടക ചുമതലകൂടി വഹിക്കുന്ന കെ.സി. വേണുേഗാപാൽ ആരോപിച്ചു.
അട്ടിമറിക്കായി ഫലത്തിൽ 200 കോടിയെങ്കിലും വാരിയെറിയാൻ ബി.ജെ.പി തയാർ. 12 എം.എൽ.എമാർക്ക് മന്ത്രിപദം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആറുപേർക്ക് വിവിധ ബോർഡുകളുടെ ചെയർമാൻ സ്ഥാനത്തിന് ഒാഫറുണ്ട്. കർണാടകയിലെ കുതിരക്കച്ചവട, അട്ടിമറി ശ്രമങ്ങൾ വരുന്ന ദിവസം പാർലമെൻറിൽ ഉന്നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.