കൊൽക്കത്ത: പശ്ചിമബംഗാളിൽ രഥയാത്ര നടത്താൻ ബി.ജെ.പിക്ക് അനുമതിയില്ല. അമിത് ഷായുടെ രഥയാത്രക്ക് അനുമതി നൽക ി കൊണ്ടുള്ള കൊൽക്കത്ത ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പശ്ചിമബംഗാൾ സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദേബാശിഷ് കർഗുപ്ത, ജസ്റ്റിസ് ശംഭ സർക്കാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് രഥയാത്ര നടത്തുന്നതിനുള്ള അനുമതി റദ്ദാക്കിയത്.
അമിത് ഷായുടെ രഥയാത്ര സംസ്ഥാനത്ത് വർഗീയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാൾ സർക്കാർ ഹരജി നൽകിയത്. വിഷയത്തിൽ ഇൻറലിജൻസ് ഏജൻസികളുടെ വിലയിരുത്തലുകൾ കൂടി പരിഗണിക്കാൻ കോടതിയുടെ ഡിവിഷൺ ബെഞ്ച് സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. ഇത് കൂടി പരിഗണിച്ച് ശേഷമായിരിക്കും അമിത് ഷായുടെ രഥയാത്ര സംബന്ധിച്ച് കോടതിയുടെ അന്തിമ തീരുമാനം പുറത്ത് വരിക.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പശ്ചിമബംഗാളിൽ അമിത് ഷാ രഥയാത്ര നടത്തുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന എന്ന മുദ്രവാക്യമുയർത്തിയാണ് രഥയാത്ര നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.