സചിൻ പൈലറ്റിനെ പാർട്ടിയിലേക്ക്​ ക്ഷണിച്ച്​ ബി.ജെ.പി നേതാവ്​

ജയ്​പൂർ: രാജസ്​ഥാനിൽ രാഷ്​ട്രീയപോര്​ കനക്കുന്നതിനിടെ ഉപ​മുഖ്യമന്ത്രി സചിൻ ​ൈപലറ്റിന്​ ബി.ജെ.പിയിലേക്ക്​ ക്ഷണം. രാജസ്​ഥാൻ ബി.ജെ.പി നേതാവ്​ ഓം മതൂർ സചി​ൻ പൈലറ്റിനെ പാർട്ടിയിലേക്ക്​ ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടും പൈലറ്റും തമ്മിൽ പോര്​ തുടരുന്നതിന​ിടെ ആദ്യമായാണ്​ പ്രതിപക്ഷപാർട്ടിയായ ബി.ജെ.പിയുടെ പ്രതികരണം​. 

 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ നൂ​റി​ലേ​റെ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ സ​ർ​ക്കാ​റി​നു​ണ്ടെ​ന്നാ​ണ്​ ഗെ​ഹ്​​ലോ​ട്ട്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, 30 എം.​എ​ൽ.​എ​മാ​ർ ത​നി​ക്കൊ​പ്പ​മാ​ണെ​ന്നും ഗെ​ഹ്​​ലോ​ട്ടി​ന്​ 84 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യേ ഉ​ള്ളൂ​വെ​ന്നും സ​ചി​ൻ പൈ​ല​റ്റ്​ തി​രി​ച്ച​ടി​ച്ചിരുന്നു. മുഖ്യമന്ത്രി സ്​ഥാനമാണ്​ സചിൻ പൈലറ്റി​​​െൻറ ആവശ്യം. എന്നാൽ താൻ ബി.ജെ.പിയിലേക്ക്​ പോകില്ലെന്ന്​ സചിൻ പൈലറ്റ്​ പ്രതികരിച്ചിരുന്നു. 

രാ​ഹു​ല്‍ ഗാ​ന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും നി​ര​വ​ധി ത​വ​ണ സ​ചി​ന്‍ പൈ​ല​റ്റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചിരുന്നു. എ​ന്നാ​ൽ, സ​ചി​ൻ പൈ​ല​റ്റ്​ വ​ഴ​ങ്ങി​യി​ട്ടി​ല്ല. 

അ​തി​നി​ടെ, അ​ശോ​ക്​ ​ഗെ​ഹ്​​ലോ​ട്ടി​െ​ന പി​ന്തു​ണ​ച്ച്​ കോ​ൺ​ഗ്ര​സ്​ ​പ്ര​മേ​യം പാ​സാ​ക്കി. ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ര്‍ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മം രാ​ജ​സ്ഥാ​നി​ലെ എ​ട്ടു കോ​ടി ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും അ​ത് അ​വ​ര്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ​യും പാ​ർ​ട്ടി​യെ​യ​ും ദു​ർ​ബ​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന്​ സ​ചി​ൻ ​ൈപ​ല​റ്റി​​​​െൻറ പേ​രെ​ടു​ത്തു​​പ​റ​യാ​തെ ​പ്ര​മേ​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നുണ്ട്​. 

LATEST VIDEO

Full View
Tags:    
News Summary - BJPs doors are open for Sachin Pilot says Rajasthan BJP leader -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.