മറ്റു പാർട്ടിക്കാരെ ചാക്കിട്ടു പിടിക്കൽ; ബി.െജ.പി അധഃപതിച്ചുവെന്ന് അണികൾ

പനാജി: കോൺഗ്രസ് ജനപ്രതിനിധികളെ അടക്കം ചാക്കിട്ടു പിടിക്കുന്നതിനെതിരെ ഗോവ ബി.ജെ.പിയിൽ അണികൾക്കിടയിൽ പ്രതിഷേധ ം. ഗോവയിലെ ആകെ 15 കോൺഗ്രസ് നിയമസഭ അംഗങ്ങളിൽ 10 പേർ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിനെതിരെയാണ് ഗോവ ബി.ജെ.പിയിൽ പ്രതിഷേധ മുയരുന്നത്.

കർണാടകയിലേതു പോലെ, മറ്റു പാർട്ടിയിലെ നിയമസഭ പ്രതിനിധികളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിലൂടെ പാർട്ടി അധപതിച്ചുവെന്നാണ് ഗോവ ബി.ജെ.പിയിലെ നേതാക്കളും അണികളും അടക്കം ചൂണ്ടിക്കാട്ടുന്നത്. സ്വന്തം നേട്ടങ്ങൾക്കായി മറ്റു പാർട്ടി പ്രതിനിധികൾ ബി.ജെ.പിയിൽ ചേരുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സജീവ പ്രവർത്തകനായ സുമന്ദ് ജോഗെൽകർ പറഞ്ഞു. ഗോവയിൽ ആർ.എസ്.എസും ബി.ജെ.പിയും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ജോഗെൽകറിന്‍റെ പിതാവ്. നേതാക്കൻമാർക്ക് ജനങ്ങളെ അഭിമുഖീരിക്കേണ്ടി വരുന്നില്ല. ഞങ്ങളാണ് ജനങ്ങളോട് മറുപടി പറയേണ്ടതെന്നും സുമന്ദ് ജോഗെൽകർ പറയുന്നു.

അന്തരിച്ച മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറും കോൺഗ്രസ് സാമാജികർ ബി.െജ.പിയിൽ ചേർന്നതിനെ എതിർക്കുന്നു. പിതാവിന്‍റെ കാലത്ത് വിശ്വാസം, പ്രതിബദ്ധത എന്നിവക്കായിരുന്നു ബി.ജെ.പിയിൽ പ്രധാന്യം. എന്നാൽ അദ്ദേഹം മരിച്ചതിനു ശേഷം മറ്റൊരു ദിശയിലേക്കാണ് പാർട്ടി നീങ്ങുന്നതെന്ന് ഉത്പൽ പരീക്കർ പറഞ്ഞു.

ബി.ജെ.പി അനുകൂലിയായ മുതിർന്ന മാധ്യമപ്രവർത്തകൻ അരവിന്ദ് ടെങ്സെയും എതിർപ്പ് പ്രകടിപ്പിച്ചവരിൽ ഉൾപെടുന്നു.

Tags:    
News Summary - bjp-workers-goa-against-congress-lawmakers-join-in-party-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.