സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ​​​ശ്രമം വിഫലം; ആരും വിട്ടുപോയില്ലെന്ന്​ ഗെലോട്ട്​

ജയ്​പൂർ: രാജസ്ഥാനിലെ കോൺഗ്രസ്​ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെലോട്ട്​. ആരും പാർട്ടിവിട്ട്​ പോയില്ല. കോൺഗ്രസ് പാർട്ടിയിൽ സമാധാനവും സാഹോദര്യവും നിലനിൽക്കുമെന്ന​ും ഗെലോട്ട്​ പ്രതികരിച്ചു. ചൊവ്വാഴ്ച നടക്കുന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിന് മുമ്പാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

'' ഞങ്ങളുടെ പാർട്ടിയിൽ എന്നും സമാധാനവും സാഹോദര്യവും നിലനിൽക്കും. പരാതികൾ പരിഹരിക്കുന്നതിന് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്​. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു. എന്നാൽ അവസാനം ഞങ്ങളുടെ എല്ലാ എം‌.എൽ‌.എമാരും ഒരുമിച്ചുനിന്നു, ഒരാൾ പോലും ഞങ്ങളെ വിട്ടുപോയില്ല, "-ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തയാഴ്ച നടക്കുന്ന നിർണായക നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള സി‌.എൽ.‌പി യോഗം പാർട്ടി എം‌.എൽ.എമാർ തമ്പടിച്ചിരിക്കുന്ന ജയ്‌സാൽമീറിലാണ്​ ചേരുന്നത്​. ജയ്‌സാൽമീറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഗെലോട്ട്​ സ്വതന്ത്ര എം‌.എൽ.‌എമാരായ സുരേഷ് താക്, ഓം പ്രകാശ് ഹുഡ്‌ല, ഖുഷ്‌വീർ സിങ്​ എന്നിവരെ വസതിയിലേക്ക്​ വിളിച്ചുവരുത്തി കൂടിക്കാഴ്​ച നടത്തിയിരുന്നു. അവർ തന്നോടൊപ്പമുണ്ടെന്ന് ഉറപ്പു നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂഡൽഹിയിൽ സച്ചിൻ പൈലറ്റും രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെത്തുടർന്ന് രാജസ്ഥാനിലെ വിമത നേതാക്കളുടെ പരാതികൾ അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. തൊട്ട്​പിന്നാലെ സച്ചിൻ പൈലറ്റ്​ പക്ഷത്തി​െൻറ മനം മാറ്റവും പ്രസ്​താവനയുമുണ്ടായി.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.