മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയാകും

പനാജി: പ്രതിരോധ മന്ത്രിപദം രാജിവെച്ച് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് മനോഹര്‍ പരീകര്‍ ഗോവയില്‍ എത്തിയേക്കും. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് ബി.ജെ.പിക്ക് എട്ടുപേരുടെ പിന്തുണയാണ് വേണ്ടത്. ഇപ്പോള്‍ 13 സീറ്റുകളാണുള്ളത്. പരീകര്‍ നേതാവായത്തെിയാല്‍ പിന്തുണക്കാമെന്ന് മറ്റു കക്ഷികള്‍ വാഗ്ദാനം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് പരീകറിനെ രാജിവെപ്പിച്ച് സംസ്ഥാനഭരണം പിടിക്കാന്‍ ബി.ജെ.പി തന്ത്രം പയറ്റുന്നത്. പരീകറിലൂടെ ചെറു പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.  40 സീറ്റുകളുള്ള ഗോവയില്‍ പാര്‍ട്ടിയുടെ 13 എം.എല്‍.എമാരടക്കം 22 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് 7.45ഓടെ പിന്തുണക്കുന്ന എം.എല്‍.എമാര്‍ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ഒപ്പമത്തെി ഗവര്‍ണറെ കണ്ടാണ് പരീകര്‍ അവകാശമുന്നയിച്ചത്. വോട്ട് ശതമാനത്തില്‍ മുന്നിലാണെന്നത് ചൂണ്ടിക്കാട്ടി ഞായറാഴ്ച രാവിലെതന്നെ സര്‍ക്കാറുണ്ടാക്കുമെന്നും ആവശ്യമായ പിന്തുണയുണ്ടെന്നും പരീകര്‍ അവകാശപ്പെട്ടിരുന്നു.

പരീകറാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് മൂന്നുവീതം എം.എല്‍.എമാരുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജി.എഫ്.പി) വ്യക്തമാക്കുകയും ചെയ്തു. ഇവര്‍ക്കു പുറമെ എന്‍.സി.പിയുടെ ചര്‍ച്ചില്‍ അലെമാവൊയും രണ്ടു സ്വതന്ത്രന്മാരുമാണ് പിന്തുണ നല്‍കുന്നത്. ഞായറാഴ്ച ഉച്ചയോടെ ചേര്‍ന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തില്‍ പരീകറെ നിയമസഭ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി എം.എല്‍.എമാര്‍ പ്രമേയം പാസാക്കിയിരുന്നു. ഗോവയിലും ഭരണം പിടിക്കണമെന്നതില്‍ പാര്‍ട്ടി ഉന്നത നേതൃത്വം ഉറച്ച തീരുമാനത്തിലാണ്.

പരീകര്‍ മുഖ്യമന്ത്രിയാകണമെന്ന പാര്‍ട്ടി എം.എല്‍.എമാരുടെയും മറ്റ് പാര്‍ട്ടികളുടെയും താല്‍പര്യം പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷനെയും താന്‍ അറിയിക്കുകയായിരുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 17 സീറ്റുകള്‍ നേടി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയാണിത്. ജി.എഫ്.പിയിലും പാര്‍ട്ടി പിന്തുണയില്‍ ജയിച്ച സ്വതന്ത്രനിലുമായിരുന്നു കോണ്‍ഗ്രസിന്‍െറ പ്രതീക്ഷ.

Tags:    
News Summary - BJP stakes claim to form govt in Goa under Manohar Parrikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.