കേരളത്തെ കണ്ടു പഠിക്കു​; മഹാരാഷ്​ട്രയെ വിമർശിച്ച്​ ബി.ജെ.പി

മുംബൈ: കേരളത്തി​​െൻറ കോവിഡ്​ പ്രതിരോധത്തിലെ മികവ്​ ചൂണ്ടിക്കാട്ടി മഹാരാഷ്​ട്രയെ വിമർശിച്ച്​ ബി.ജെ.പി. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനം സമ്പൂർണ്ണ പരാജയമാണെനും ബി.ജെ.പി കുറ്റപ്പെടുത്തി. ഇതിനെതിരെ ബി.ജെ.പി അംഗങ്ങൾ മെയ്​ 22ന്​ പ്രക്ഷോഭം നടത്തണം. വീടുകൾക്ക്​ മുന്നിൽ കറുത്ത റിബ്ബണും പ്ലക്കാർഡുകളുമായാണ്​ ഉദ്ധവ്​ താക്കറെ സർക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്നും മഹാരാഷ്​ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത്​ പാട്ടീൽ പറഞ്ഞു.

മഹാരാഷ്​ട്രയിലെ ആരോഗ്യരംഗം  സർക്കാർ പൂർണമായും തകർത്തു. സാധാരണക്കാർക്ക്​  സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കാൻ പോലുമായിട്ടില്ല. മാർച്ച്​ ഒമ്പതിനാണ്​ കേരളത്തിലും മഹാരാഷ്​ട്രയിലും കോവിഡ്​ വ്യാപനം തുടങ്ങുന്നത്​. 70 ദിവസങ്ങൾക്ക്​ ശേഷം 1000ത്തിൽ താഴെ ആളുകൾക്ക്​ മാത്ര​മാണ്​ കേരളത്തിൽ കോവിഡ്​ ബാധിച്ചത്​. എന്നാൽ, മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 37,000മായെന്നും ബി.ജെ.പി അധ്യക്ഷൻ കുറ്റപ്പെടുത്തി.

രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​ മഹാരാഷ്​ട്രയിലാണ്​. 39,000ത്തോ​ളം പേർക്ക്​ ​ഇതുവരെ മഹാരാഷ്​ട്രയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. 

Tags:    
News Summary - BJP slams Maharashtra government for high COVID-19-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.