ഹിമാചലിൽ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി

ഷിംല: ഏക സിവിൽകോഡ്, വനിതകൾക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 33 ശതമാനം സംവരണം അടക്കം വാഗ്ദാനങ്ങളുമായി ഹിമാചൽപ്രദേശിൽ ബി.ജെ.പിയുടെ പ്രകടനപത്രിക. നിയമസഭ തെരഞ്ഞെടുപ്പ് 12ന് നടക്കാനിരിക്കെയാണ് വാഗ്ദാനങ്ങൾ വാരിച്ചൊരിയുന്ന പ്രകടനപത്രിക ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡ പുറത്തിറക്കിയത്. വിവിധ ക്ഷേമപദ്ധതികൾക്ക് പുറമെ 'ഹിന്ദുത്വ'യും വികസനപരിപാടികളും ഉൾച്ചേർത്ത 'സങ്കൽപ പത്ര'യാണ് പുറത്തിറക്കിയത്.

സൗജന്യ ധാന്യങ്ങൾ, പാചകവാതക കണക്ഷൻ, ശൗചാലയങ്ങൾ അടക്കം വനിതകൾക്കായി പ്രത്യേക പത്രികയും പുറത്തിറക്കി. എട്ടു ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നും സ്കൂളിൽ പോകാൻ പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിൾ നൽകുമെന്നും നഡ്ഡ പറഞ്ഞു.

സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് ബി.ജെ.പിയെ നയിക്കുക എന്നത് നഡ്ഡക്ക് അഭിമാനപ്രശ്നം കൂടിയാണ്. ബി.ജെ.പി അധികാരത്തിലെത്തിയാൽ വഖഫ് സ്വത്തുക്കളെക്കുറിച്ച് സർവേ നടത്തുമെന്നും സ്വത്ത് നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാനാണിതെന്നും നഡ്ഡ പറഞ്ഞു. ഏക സിവിൽകോഡ് നടപ്പാക്കാൻ ഹിമാചലിൽ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുവിലകൊടുത്തും ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഡായും ജസ്‍വാൻ പ്രാഗ്പൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു. സംസ്ഥാനത്ത് നിരവധി യോഗങ്ങളിൽ അമിത് ഷാ പങ്കെടുത്തു.

Tags:    
News Summary - BJP Promises Uniform Civil Code In Himachal If Voted Back To Power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.