ഡൽഹി ജുമാ മസ്ജിദ് ജമുന ദേവി ക്ഷേത്രമായിരുന്നു- വിനയ് കത്യാർ

ന്യൂഡൽഹി: പുരാതനമായ ഡൽഹി ജുമാ മസ്ജിദിനെക്കുറിച്ച് പുതിയ അവകാശ വാദമുയർത്തി ബി.ജെ.പി എം.പി വിനയ് കത്യാർ. ഡൽഹി ജുമാ മസ്ജിദ് നേരത്തേ ജമുന ദേവി ക്ഷേത്രമായിരുന്നു എന്നാണ് ബി.ജെ.പി എം.പിയുടെ വാദം. 17ാം നൂറ്റാണ്ടിലെ പ്രമുഖ നിർമിതയായ ജുമ മസ്ജിദ് ഷാജഹാന്‍റെ കാലത്താണ് പണികഴിപ്പിക്കപ്പെട്ടത്. 

ഡൽഹി പിടിച്ചെടുത്ത മുഗൾ ഭരണാധികാരികൾ ഏകദേശം 6,000 സ്ഥലങ്ങളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. മുഗൾ അധിനിവേശത്തിന് മുമ്പ് താജ്മഹൽ തേജോ മഹാലായ ആയിരുന്നതുപോലെ ജുമ മസ്ജിദ് ജമുന ദേവി ക്ഷേത്രമായിരുന്നു- വിനയ് കത്യാർ പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാർ താജ് മഹലിനെ ടൂറിസം ബ്രോഷറിൽ നിന്നും ഒഴിവാക്കിയപ്പോഴാണ് പ്രകോപനപരമായ വാദങ്ങളുയർത്തി കത്യാർ രംഗത്തെത്തിയത്.
 

Tags:    
News Summary - BJP MP Vinay Katiyar says Delhi’s Jama Masjid was ‘Jamuna Devi temple’-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.