കോട്ട: കോവിഡിനെ മതവുമായി കൂട്ടിച്ചേർത്ത് വിദ്വേഷ പ്രസ്താവന നടത്തിയതിന് രാജസ്ഥാനിൽ ബി.ജെ.പി എം.എൽ.എക്കെ തിരെ കേസ്. കോട്ടയിലെ രാംഗഞ്ജ്മാണ്ടി നിയോജകമണ്ഡലം എംഎൽഎ മദൻ ദിലാവറിനെതിരെയാണ് കേസെടുത്തത്.
ഒരു സമുദ ായത്തിനെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നും കോവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഐ.പി.സി, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി പ്രതിരോധ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു.
നഗരത്തിലെ ടീച്ചേഴ്സ് കോളനിയിലെ താമസക്കാരനാണ് എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയത്. ലോക്ഡൗണിനിടെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സാമൂഹിക അകലം പാലിക്കാതെ ആളുകളെ സംഘടിപ്പിച്ചതായും എംഎൽഎയ്‌ക്കെതിരെ ആരോപണമുണ്ട്. കേസ് കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.