ന്യൂഡൽഹി: സമാജ് വാദി മുൻ എം.പി ആതിഖ് അഹ്മദും സഹോദരനും പൊലീസ് കസ്റ്റഡിയിൽ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കായി മാറ്റിയെന്നായിരുന്നു മഹുവയുടെ വിമർശനം. ഇക്കാര്യം എവിടെ പോയി വേണമെങ്കിലും പറയാൻ ധൈര്യമുണ്ടെന്നും അവർ വ്യക്തമാക്കി.
''ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കായി മാറ്റി. ഇത് ഞാനിവിടെ പറയും. വിദേശത്ത് പോയി പറയുകയും ചെയ്യും. എല്ലായിടത്തും ഞാനിതു പറയും. കാരണം സത്യസന്ധമായ കാര്യമാണിത്. രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ വെച്ച് ഒരു കൂട്ടം പൊലീസുകാരുടെയും കാമറകളുടെയും മുന്നിൽ വെച്ച് വെടിയേറ്റ് മരിച്ചിരിക്കുകയാണ്. നിയമ വാഴ്ചയുടെ മരണമാണിത്.''-എന്നായിരുന്നു മഹ്‍വയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.