കോൺഗ്രസിന്റെ പരസ്യത്തിനെതിരെ പരാതിയുമായി ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസിന്റെ പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതിയുമായി ബി.ജെ.പി. തെറ്റായതും അപമാനിക്കുന്നതുമായ പരസ്യമാണ് കോൺഗ്രസ് പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതെന്ന് ബി.ജെ.പി ആരോപിക്കുന്നു.

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പ് ഏപ്രിൽ 24ന് കോൺഗ്രസ് പ്രസിദ്ധീകരിച്ച പരസ്യം തെറ്റാണെന്നും അപമാനിക്കുന്ന രീതിയിലുള്ളതാണെന്നും ബി.ജെ.പി ആരോപിക്കുന്നു. കേന്ദ്രസർക്കാർ കർണാടകയെ വഞ്ചിക്കുന്നുവെന്ന് പറയുന്ന പരസ്യമാണ് കോൺഗ്രസ് പ്രസിദ്ധീകരിച്ചത്.

കർണാടകക്ക് വാഗ്ദാനങ്ങൾ മാത്രമാണ് ബി.ജ.പി സർക്കാർ നൽകിയതെന്നും പരസ്യത്തിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാർ കർണാടകക്ക് ഒന്നും നൽകുന്നില്ലെന്ന് പറയാനാണ് പരസ്യത്തിലൂടെ ശ്രമിച്ചതെന്നും ബി.ജെ.പി പരാതിയിൽ പറയുന്നു. പരസ്യത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് വോട്ടെടുപ്പിനേയും ബാധിക്കുമെന്ന് പരാതിയിൽ ബി.ജെ.പി ചൂണ്ടിക്കാട്ടുന്നുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. നേരത്തെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമീഷൻ ക്ലീൻചിറ്റ് നൽകിയിരുന്നു. കോൺഗ്രസിനെതിരായ ബി.ജെ.പി പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ എന്ത് നടപടിയെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രണ്ട് ഘട്ടമായാണ് കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 26ന് നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 14 മണ്ഡലങ്ങൾ വിധിയെഴുതും. മെയ് ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ തവണ കർണാടകയിലെ ഭൂരിപക്ഷം സീറ്റിലും ബി.ജെ.പി വിജയിച്ചിരുന്നു. ഇക്കുറി ആ വിജയം ആവർത്തിക്കാൻ അവർക്ക് കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - BJP files complaint to ECI against Congress for alleged malicious, false, unverified ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.