Posted On
date_range Updated On
date_range ഉന്നാവ് കേസ് പ്രതി കുൽദീപ് സിങ്ങിനെ ബി.ജെ.പി പുറത്താക്കി
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കി. ബലാത്സംഗകേസിൽ ഇരയായ പെൺകുട്ടിയും കുടുംബവും വാഹനാപകടത്തിൽപെട്ട സംഭവത്തിൽ കുൽദീപ് സിങ്ങിന് പങ്കുെണ്ടന്ന ആരോപണം ശക്തമായതോടെയാണ് പാർട്ടി നടപടി.
ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന കുൽദീപ് സിങ്ങിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്.
ബലാത്സംഗക്കേസിൽ കുൽദീപ് ജയിലിലായിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാത്തതിൽ ബി.ജെ.പിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. കുൽദീപ് സിങ്ങിനെ പാർട്ടി പുറത്താക്കിയെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നില്ല.
ഉത്തർപ്രദേശിൽ നിന്ന് നാലുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് കുൽദീപ് സിങ് സെങ്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.