ഹിമാചൽ മുൻ മന്ത്രി അനിൽ ശർമയെ ബി.ജെ.പി പുറത്താക്കി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മുൻ മന്ത്രി അനിൽ ​ശർമയെ ബി.ജെ.പി പാർട്ടിയിൽ നിന്ന്​ പുറത്താക്കി. മുൻ കേന്ദ്രമന്ത്ര ി സുഖ്​ റാമിൻെറ മകനാണ്​ അനിൽ ശർമ. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ശർമ ബി.ജെ.പി വിട്ട്​ കോൺഗ്രസ ിൽ ചേർന്നിരുന്നു.

പാർട്ടി നയത്തിനെതിരായി പ്രവർത്തിക്കുന്നവർ ആരാണെങ്കിലും നടപടി നേരിടേണ്ടി വരുമെന്ന്​ ബി.ജെ.പി ദേശീയ സെക്രട്ടറി തരുൺ ചുഘ്​ പറഞ്ഞു. ശർമ പാർട്ടിക്കെതിരായി നീങ്ങി, അതിനാൽ അദ്ദേഹത്തിനെതിരെ നടപടി എടുത്തുവെന്നും തരു​ൺ ചുഘ്​ കൂട്ടിച്ചേർത്തു.

അനിൽ ശർമയുടെ മകൻ ആശ്രയ്​ ശർമ കഴിഞ്ഞ ​പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ടിക്കറ്റിൽ മാണ്ടി ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ മത്സരിച്ചിരുന്നു. മകനെതിരെ പ്രചാരണത്തിനിറങ്ങണമെന്ന​ ബി.ജെ.പി ആവശ്യം നിരസിച്ച അനിൽ ശർമ ജയ റാം താക്കൂർ മന്ത്രിസഭയിൽ നിന്ന്​ ഒഴിവായിരുന്നു. ഒരു കൂട്ടം പ്രാദേശിക നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്​ ബി.ജെ.പി അനിൽ ശർമയെ പുറത്താക്കിയത്​.

Tags:    
News Summary - bjp expels former himachal minister anil sharma from party -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.