രാഹുലി​െൻറ ക്ഷേത്ര സന്ദർശനം​ ഫാൻസി ഡ്രസ്​ ഹിന്ദുത്വം - ബി.ജെ.പി

ന്യൂഡൽഹി: ആർ.എസ്​.എസിനും ഹിന്ദുക്കൾക്കുമെതിരെ കോൺഗ്രസ്​ വിദ്വേഷം പ്രചരിപ്പിക്കുന്നു​െവന്ന്​​ ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനം പ്രച്ഛന്ന വേഷ ഹിന്ദുത്വമാണെന്നും ബി.ജെ.പി വിമർശിച്ചു.

കോൺഗ്രസ്​ നേതാവ്​ കമൽ നാഥ്​ മധ്യപ്രദേശിലെ മുസ്​ലീം സമുദായങ്ങളോട്​ ആർ.എസ്​.എസ്​ പ്രചരണത്തെ കുറിച്ച്​ ജാഗരൂഗരായിരിക്കണമെന്ന്​ ആവശ്യപ്പെടുന്ന വിഡിയോ പുറത്തു വിട്ടുകൊണ്ടാണ്​ കോൺഗ്രസിനെതിരെ ബി.ജെ.പി ആക്രമണം അഴിച്ചു വിട്ടത്​. നവംബർ 28ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം തങ്ങൾ കൈകാര്യം ചെയ്യുമെന്നും കമൽ നാഥ്​ പറയുന്നത്​ വിഡിയോയിലുണ്ട്​.

ഇൗ വിഡിയോ കോൺഗ്രസി​​െൻറ യഥാർഥ മുഖം വെളിപ്പെടുത്തുന്നതാണെന്ന്​ ബി.ജെ.പി ആരോപിച്ചു. പ്രീണനത്തിലൂടെ ഇന്ത്യയു​െട സാംസ്​കാരിക ​െഎക്യ​ത്തെ തകർത്ത്​ ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്​ടിക്കാനാണ്​​ കോൺഗ്രസ്​ ശ്രമിക്കുന്നത്​. ആർ.എസ്​.എസിനെതി​െര പ്രത്യേകിച്ച്​ ഹിന്ദു സമുഹത്തിനെതിരെ വെറുപ്പ്​ വളർത്താനാണ്​​ കോൺഗ്രസി​​െൻറ ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ ​ഒാടി നടന്നുള്ള ക്ഷേത്ര സന്ദർശനം, അലങ്കാരമായ താത്​കാലിക പൂണൂൽ, ഫാൻസി ഡ്രസ്​ ഹിന്ദുത്വം എന്നിവ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിനാണെന്നും ബി.ജെ.പി വക്​താവ്​ സാംപിത്​ പാത്ര പറഞ്ഞു.

Tags:    
News Summary - BJP Calls Rahul Gandhi's Temple Visits ''Fancy Dress Hindutava'' -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.