ബാറുകളിൽ വെച്ചാണ്​ ബി.ജെ.പി ​ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നത്​ -ഗുലാം നബി ആസാദ്​

ബംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാറിനെ താഴെയിട്ട്​ ഭരണകക്ഷി വിമത എം.എൽ.എമാരുടെ രാജി തുടരുന്നതിനിടെ ബി.ജെ.പിക്കെ തിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ രംഗത്ത്​. കർണാടകയിലെ ഭരണ പ്രതിസന്ധിക്ക്​ പിന്നിൽ ബി.ജെ.പിയുടെ കരങ്ങളാണ്​. ബാറുകളിലിരുന്നാണ്​ ബി.ജെ.പി മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതെന്നും ഗുലാം നബി ആസാദ്​ പറഞ്ഞു.

ബി.എസ്​ യെദ്യൂരപ്പയുടെ അസിസ്​റ്റൻറാണ്​ വിമതരെ മുംബൈയിലേക്ക്​ കടത്തിയത്​. കർണാടകക്ക്​ മു​േമ്പ മണിപ്പൂരിലും അരുണാചൽ പ്രദേശിലും ബി.ജെ.പി ഇതേ തന്ത്രമാണ്​ പയറ്റിയത്​. എം.എൽ.എമാരെ ബി.ജെ.പി ഹൈജാക്ക്​ ചെയ്യുകയാണുണ്ടായത്​. കഴിഞ്ഞ ദിവസം രാജികത്ത്​ നൽകിയ സ്വതന്ത്ര എം.എൽ.എ എച്ച്​ നാഗേഷ്​ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നും ആസാദ്​ പറഞ്ഞു.

ബി.ജെ.പി തങ്ങളെ ഹൈജാക്ക്​ ചെയ്​തതായി രാജികത്ത്​ നൽകിയ സ്വതന്ത്ര എം.എൽ.എ എച്ച്​ നാഗേഷ്​ ഫോണിൽ വിളിച്ചറിയിച്ചിരുന്നതായി കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പയുടെ പേഴ്​സനൽ അസിസ്​റ്റൻറാണ്​ എം.എൽ.എമാരെ നിർബന്ധപൂർവ്വം വിമാനത്താവളത്തിലെത്തിച്ച്​ മുംബൈയിലേക്ക്​ കടത്തിയത്​. വിവരമറിഞ്ഞ്​ ശിവകുമാർ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനം പുറപ്പെട്ടിരുന്നു. പ്രശ്​നത്തിൽ സമവായത്തിന്​ ശിവകുമാർ ശ്രമിച്ചെങ്കിലും വിമത എം.എൽ.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു.

Tags:    
News Summary - "BJP Appoints Chief Ministers In Bars"- Azad- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.