107 കാരിക്ക്​ പിറന്നാൾ ദിനത്തിൽ രാഹുൽ ഗാന്ധിയെ കാണണം

ന്യൂഡൽഹി: ജന്മദിനത്തിൽ എല്ലാവർക്കും ഒാരോ ആഗ്രഹങ്ങളുണ്ടാവും. ഡൽഹിയിലെ 107 കാരിക്ക്​ പിറന്നാൾ ദിനത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണണമെന്നായിരുന്നു​ ആഗ്രഹം. ഇൗ ആഗ്രഹം ട്വിറ്ററിലൂടെ പേരമകൾ പങ്ക്​ വെച്ചതോടെ​ സമൂഹമാധ്യമങ്ങൾ അത്​ ഏറ്റെടുത്തു.

 

ഇത്​ ശ്രദ്ധിച്ച രാഹുലും മറുപടിയുമായി രംഗത്തെത്തി.  ‘പ്രിയപ്പെട്ട ദിപാലി നിങ്ങളുടെ മുത്തശ്ശി​േയാട്​ എ​​​െൻറ ജന്മദിനാശംസകൾ അറിയിക്കുക എ​​​െൻറ വക  സ്​നേഹാലിംഗനവ​ും നൽകുക’എന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.  കൂടാതെ രാഹുൽ നേരിട്ട് ഫോണിൽ​ വിളിച്ച്​ ആശംസകളും അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ്​ ദിപാലി എന്ന പെൺകുട്ടി ജന്മദിനം ആഘോഷിക്കുന്ന ത​​​െൻറ മുത്തശ്ശിയുടെ ചിത്രം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. ‘ത​​​െൻറ മുത്തശ്ശി ഇന്ന്​ 107ാം ജന്മദിനം ആഘോഷിക്കുകയാണ്​. രാഹുൽ ഗാന്ധിയെ കാണുക എന്നതാണ്​ ജന്മദിനത്തിൽ മുത്തശ്ശിയുടെ ഒരാഗ്രഹം. അതി​​​െൻറ കാരണം ചോദിച്ചപ്പോൾ രാഹുൽ സുമുഖനെന്നായിരുന്നു​ മറുപടി​.  

 

Tags:    
News Summary - On Birthday, 107-Year-Old Wishes To Meet Rahul Gandhi-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.