ബംഗളൂരു: പറമ്പിലും തൊടിയിലും വീണുകിടക്കുന്ന തെങ്ങോലക്ക് ഇനി രാജയോഗം. ഉണങ്ങിയ ഒാലച്ചീന്ത് ഉപയോഗിച്ച് സ്ട്രോ നിർമിക്കാമെന്ന മലയാളിയുടെ കണ്ടെത്തലിന് അംഗീക ാരം. കേരള സ്റ്റാർട്ട് അപിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച കൊച്ചിയിൽ സംഘടിപ്പിച്ച മ ത്സരത്തിൽ ഒന്നാമെതത്തിയ ഇൗ കണ്ടെത്തലിെൻറ ഖ്യാതി കടൽ കടന്നും പരക്കുകയാണ്. ബംഗളൂ രു ക്രൈസ്റ്റ് കോളജിൽ ഇംഗ്ലീഷ് വിഭാഗം പ്രഫസറായ ആലപ്പുഴ വെൺമണി സ്വദേശി സജി വർഗീസാണ് ‘കേര ഒാർഗാനിക്’ എന്ന പേരിൽ തെങ്ങോലകൊണ്ടുള്ള സ്ട്രോ വിപണിയിലെത്തിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, സ്പെയിൻ അടക്കം 10 രാജ്യങ്ങളിലയച്ച ഇൗ സ്ട്രോയുടെ ഒരു കോടി ഒാർഡറാണ് പുതുതായി ലഭിച്ചത്.
കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി വനിതകൾക്ക് തൊഴിലൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ബംഗളൂരു ൈക്രസ്റ്റ് കോളജിന് കീഴിലെ ബ്ലസിങ് ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കേര ഒാർഗാനിക് സ്ട്രോ പുറത്തിറക്കിയത്. കാസർകോെട്ട തെങ്ങ് ഗവേഷണ സ്ഥാപനത്തിൽ മൂന്നു മാസത്തെ വിജയകരമായ പരീക്ഷണത്തിനു ശേഷമാണ് ഇത് വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലിറക്കാൻ തീരുമാനിച്ചത്.
ഉണങ്ങിയ ഒാലയിൽ പ്രകൃത്യാ ഉള്ള മെഴുക് ആവരണമാണ് ഇതിനെ അത്രയെളുപ്പം അഴുകാതെയും പൂപ്പൽ ബാധിക്കാതെയും നിലനിർത്താൻ സഹായിക്കുന്നത്. വെള്ളത്തിൽ ആറു മണിക്കൂർ വരെ കേടുപറ്റാതെയിരിക്കാൻ അവക്ക് കഴിയും. ഇൗർക്കിൽ ഒഴിവാക്കി സംസ്കരിച്ചെടുക്കുന്ന ഒാല യന്ത്രം ഉപയോഗിച്ച് നന്നായി മിനുക്കി, രണ്ടോ മൂന്നോ അടരുകൾ ചേർത്ത് അഞ്ച് മില്ലീമീറ്റർ, എട്ട് മി.മീ, 10 മി.മീ, 13 മി.മീ തുളവലുപ്പം വരുന്ന സ്ട്രോകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
കാസർകോട്, മധുരൈ, തൂത്തുക്കുടി എന്നിവിടങ്ങളിലായി മൂന്നു നിർമാണ യൂനിറ്റുകളാണ് കേര ഒാർഗാനിക്കിനുള്ളത്. കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കോട്ടയം തമിഴ്നാട്ടിൽ മധുരൈ, തിരുപ്പൂർ, തൂത്തുക്കുടി, പൊള്ളാച്ചി, കോയമ്പത്തൂർ, സേലം, കർണാടകയിൽ തുമകുരു, ബംഗളൂരു, മാണ്ഡ്യ, അരസിക്കരെ എന്നിവിടങ്ങളിലായി 22 യൂനിറ്റുകൾ മൂന്നു മാസത്തിനുള്ളിൽ ആരംഭിച്ച് 1000 ഗ്രാമീണ വനിതകൾക്ക് തൊഴിലൊരുക്കുകയണ് ലക്ഷ്യം.
സ്ട്രോ നിർമിക്കുന്നതിന് പുറമെ ഡൈനിങ് ടേബിൾ മാറ്റ്, ചെറിയ ബാഗ് എന്നിവയും തെങ്ങിലെ അരിപ്പ, കൊതുമ്പ് എന്നിവയിൽനിന്ന് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബ്ബറും പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം സജി വർഗീസ് ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നു. തെങ്ങുകൃഷി വ്യാപകമായുള്ള ഫിലിപ്പീൻസിൽ ഇൗ പദ്ധതി യോജിച്ച് നടപ്പാക്കാൻ അവർ മുന്നോട്ടുവന്നിട്ടുണ്ടെന്ന് സജി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.