പാട്ന: ബിഹാറിലെ മുസഫർപൂർ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയാണെന്ന റിപ്പോർട്ട് ബാലാവകാശ കമ്മീഷൻ ഉന്നതാധികാര സമിതി സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. അഭയകേന്ദ്രം എത്രയും പെെട്ടന്ന് മുസർപൂരിൽ നിന്ന് മാറ്റണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭയ കേന്ദ്രം സന്ദർശിച്ച് നൽകിയ ഇൗ റിപ്പോർട്ട് ജില്ലാ അധികൃതർ അവഗണിച്ചുവെന്ന് ബലാവകാശ കമ്മീഷൻ സംസ്ഥാന അധ്യക്ഷ ഡോ. ഹർപാൽ കൗർ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് അഭയകേന്ദ്രം സന്ദർശിച്ച് റിപ്പോർട്ട് നൽകിയത്. ജില്ലാ അധികൃതരെ ഇൗ റിപ്പോർട്ടിനെ കുറിച്ച് വീണ്ടും ഒാർമിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കൗർ എൻ.ഡി.ടി.വിയോട് പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനോ തൊഴിൽ പരിചയത്തിനോ പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്നും ബാലാവകാശ കമ്മീഷെൻറ റിപ്പോർട്ടിലുണ്ട്.
സേവ സങ്കൽപ് ഒാർ വികാസ് സമിതി എന്ന സന്നദ്ധ സംഘടനയുടെ നേതാവായ ബ്രജേഷ് താക്കൂർ എന്നയാളുടെ വീട്ടുപരിസരത്താണ് അഭയ കേന്ദ്രം പ്രവർത്തിച്ചത്. അത് ശരിയായ നടപടിയാണെന്ന് കരുതുന്നില്ലെന്നും ഡോ. കൗർ പറഞ്ഞു. ഏഴുവയസുള്ള കുട്ടിയുൾപ്പെടെ 33 പെൺകുട്ടികളാണ് അഭയ കേന്ദ്രത്തിൽ പീഡനത്തിനിരയായതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കുട്ടികൾക്ക് സ്ഥിരം മയക്കുമരുന്ന് നൽകുകയും നഗ്നരായി ഉറങ്ങാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഉറക്കത്തിൽ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.
കുട്ടികൾ കരഞ്ഞുകൊണ്ട് അവിെട താമസിക്കാൻ താത്പര്യമില്ലെന്ന് തന്നെ അറിയിച്ചിരുന്നുവെന്ന് കൗർ പറഞ്ഞു. എന്നാൽ കൂടുതൽ പീഡന വിവരം അവർ െവളിെപ്പടുത്തിയിരുന്നില്ല. അഭയകേന്ദ്രം ജീവനക്കാർ അവിെട ഉണ്ടായിരുന്നതിനാലാണ് കുട്ടികൾ സംസാരിക്കാൻ തയാറാകാതിരുന്നത് എന്നും കൗർ പറഞ്ഞു. ഇതേ തുടർന്ന് സംസ്ഥാനത്തെ മറ്റ് 170 ഒാളം അഭയേകന്ദ്രങ്ങളിലും തങ്ങൾ പരിശോധന നടത്തിയിരുന്നു. ഇവിടെ എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് വ്യക്തമായിരുന്നെങ്കിലും ഇത്രമാത്രം ക്രൂരമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും കൗർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.