ലാലുവിനെ കാണാൻ നിതീഷ്കുമാർ ഡൽഹിയിൽ; ലക്ഷ്യം പ്രതിപക്ഷ ഐക്യം

ന്യുഡൽഹി: ആർ.ജെ.ഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെക്കാണാൻ മുഖ്യമന്ത്രി നിതീഷ്കുമാർ ഡൽഹിയിൽ എത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാനാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. 2024ൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുവരും ചർച്ച നടത്തും.

ജോലിക്ക് പകരം ഭൂമി അഴിമതികേസിൽ ലാലുവിന്‍റെ മകനും ബിഹാർ ഉപമുഖ്യ മന്ത്രിയുമായ തേജസ്വി യാദവ് ഇ.ഡി മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജറായതിന് പിന്നാലെയാണ് ബിഹാറിലെ ഇരു രാഷ്ട്രീയ നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡൽഹിയിൽ, മകൾ മിസ ഭാരതിയുടെ വീട്ടിലെത്തി ലാലുവിനെ കണ്ട നിതീഷ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചും അന്വേഷിച്ചു. ഡൽഹിയിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒന്നിച്ചുനിൽക്കണമെന്ന് പ്രതിപക്ഷ കക്ഷികളോട് നേരത്തെ തന്നെ നിതീഷ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ കക്ഷികൾ എല്ലാം ഒന്നിച്ചാൽ അടുത്തവണ ബി.ജെ.പിയെ 100ൽ താഴെ സീറ്റിലേക്ക് തളക്കാമെന്നും നിതീഷ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്ന‍യിച്ച് നിതീഷ് കഴിഞ്ഞ സപ്തംബറിൽ ശരത് പവാർ, അരവിന്ദ്കെജ്രിവാൾ, ഡി.രാജ, സീതാറാം യെച്ചൂരി, അഖിലേഷ്യാദവ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Bihar CM Nitish meets Lalu Yadav in Delhi, discusses current political situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.