വയനാട് തുരങ്ക പാത; സംസ്ഥാന സർക്കാറിന്റെ തടസ്സ ഹരജി

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി​യി​ൽ ത​ട​സ്സ ഹ​ര​ജി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ പ​ഠ​നം ന​ട​ത്താ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യ പ​രി​സ്ഥി​തി അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ൽ​കി​യ ഹ​ര​ജി​ക്കെ​തി​രെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വേ​ണ്ടി സ്റ്റാ​ൻ​ഡി​ങ് കോ​ൺ​സ​ൽ സി.​കെ. ശ​ശി ത​ട​സ്സ ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്. 2018, 2019, 2024 വ​ർ​ഷ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്താ​ണ് തു​ര​ങ്കം വ​രു​ന്ന​തെ​ന്നും മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഗ്രാ​മ​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് ഈ ​പാ​ത ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ഹ​ര​ജ​ിയി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​രി​സ്ഥി​തി അ​നു​മ​തി ന​ൽ​കി​യെ​ന്നുമുണ്ട്.

Tags:    
News Summary - Wayanad Tunnel; State Government's Interdiction Petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.