എൽ.പി.ജി പ്രതിഷേധത്തിനിടെ ലോക്സഭ ഉപധനാഭ്യര്‍ഥന ബില്ല് പാസാക്കി

ന്യൂ​ഡ​ല്‍ഹി: രാ​ജ്യം നേ​രി​ടു​ന്ന എ​ൽ.​പി.​ജി ക്ഷാ​മ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ ലോ​ക്സ​ഭ ഉ​പ​ധ​നാ​ഭ്യ​ര്‍ഥ​ന ബി​ല്ല് ശ​ബ്ദ വോ​ട്ടോ​ടെ പാ​സാ​ക്കി. യു​ദ്ധ​ത്തെ തു​ട​ർ​ന്ന് പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നാ​യി ല​ക്ഷം കോ​ടി​യു​ടെ സാ​മ്പ​ത്തി​ക​സ്ഥി​ര​താ ഫ​ണ്ട് ഉ​പ​ധ​നാ​ഭ്യ​ര്‍ഥ​ന ച​ര്‍ച്ച​ക്കു​ള്ള മ​റു​പ​ടി​യി​ൽ ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ചു.

അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ല്ലു​വി​ളി​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​രു​ത​ല്‍ധ​ന സ്രോ​ത​സ്സെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ മാ​ര്‍ച്ച് 31 വ​രെ​യു​ള്ള ചെ​ല​വി​ലേ​ക്കാ​യി 30,000 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പു​തു​താ​യി കൊ​ണ്ടു​വ​ന്ന വി​ബി ജി ​റാം​ജി ബി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നി​ന് നി​ല​വി​ല്‍ വ​രും. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ അ​വ​ശേ​ഷി​ക്കു​ന്ന കാ​ല​യ​ള​വി​ലേ​ക്കാ​യി 2.81 ല​ക്ഷം കോ​ടി​യു​ടെ അ​ധി​ക​ചെ​ല​വി​നു​ള്ള ധ​നാ​ഭ്യ​ര്‍ഥ​ന​യാ​ണ് ലോ​ക്‌​സ​ഭ പാ​സാ​ക്കി​യ​ത്. 80,000 കോ​ടി രൂ​പ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ബ​ജ​റ്റി​ല്‍ ത​ന്നെ​യു​ള്ള നീ​ക്കി​യി​രി​പ്പാ​ണ്.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നാ​യി 41,822 കോ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചു. രാ​സ​വ​ള സ​ബ്‌​സി​ഡി ഇ​ന​ത്തി​ല്‍ 19,230 കോ​ടി​യു​ടെ​യും പ്ര​ധാ​ന്‍മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന​ക്കു​കീ​ഴി​ല്‍ സ​ബ്‌​സി​ഡി​യി​ന​ത്തി​ല്‍ 23,641 കോ​ടി​യു​ടെ​യും അ​ധി​ക വി​നി​യോ​ഗ​ത്തി​നും പാ​ര്‍ല​മെ​ന്റി​ന്റെ അ​നു​മ​തി തേ​ടി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​ൽ.​പി.​ജി സ​മ​രം പാ​ർ​ല​മെ​ന്റി​ന് പു​റ​ത്തും പ്ര​തി​പ​ക്ഷം ശ​ക്ത​മാ​ക്കി. പ്ര​തീ​കാ​ത്മ​ക അ​ടു​പ്പു​കൂ​ട്ടി​യാ​യി​രു​ന്നു എം.​പി​മാ​രു​ടെ പ്ര​തി​ഷേ​ധം. മോ​ദി​യെ കാ​ണാ​നി​ല്ല, എ​ൽ.​പി.​ജി കി​ട്ടാ​നി​ല്ല. ​സ​റ​ണ്ട​ർ​ മോ​ദി സി​ലി​ണ്ട​ർ മോ​ദി തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

News Summary - Lok Sabha passes Appropriation Bill amid LPG protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.