ജ​മ്മു-​ക​ശ്മീ​രി​ലെ ശിയാ മേ​ഖ​ല​യി​ൽ പ്ര​ക​ട​ന​ങ്ങ​ൾ, നി​രോ​ധ​നാ​ജ്ഞ

ശ്രീ​ന​ഗ​ർ: യു.​എ​സും ഇ​സ്രാ​യേ​ലും ഇ​റാ​നെ​തി​രെ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു-​ക​ശ്മീ​രി​ലെ മാ​ഗം, ബു​ദ്ഗാം തു​ട​ങ്ങി ശിയാ പ്രാ​മു​ഖ്യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ക​ട​ന​ങ്ങ​ൾ. ഇ​സ്രാ​യേ​ലി​നും അ​മേ​രി​ക്ക​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും ഫ​ല​സ്തീ​നെ അ​നു​കൂ​ലി​ച്ചും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. എ​വി​ടെ​യും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം, ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​നാ​യി ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​മ​ദാ​നി​ലെ അ​വ​സാ​ന​ത്തെ വെ​ള്ളി​യാ​ഴ്ച ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ‘ഖു​ദ്സ്’ ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ജു​മു​അ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. റ​മ​ദാ​നി​ലെ അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച പ​തി​നാ​യി​ര​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്കാ​യി ഒ​ത്തു​കൂ​ടാ​റു​ള്ള നൗ​ഹ​ത്ത​യി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ജാ​മി​അ മ​സ്ജി​ദി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ധി​കൃ​ത​ർ ഇ​ത്ത​വ​ണ​യും ത​ട​ഞ്ഞു.  

Tags:    
News Summary - Protests, curfew in Shia areas of Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.