ബിഹാർ തെരഞ്ഞെടുപ്പ്: എൽ.ജെ.ഡി നേതാവ് ശരദ് യാദവിെൻറ മകൾ കോൺഗ്രസിലേക്ക്
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോകതന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) പാർട്ടി അധ്യക്ഷൻ ശരദ് യാദവിൻെറ മകൾ കോൺഗ്രസിലേക്ക്. ശരദ് യാദവിെൻറ മകൾ സുഭാഷിണി രാജ് റാവു ഇന്ന് ഔദ്യോഗികമായി കോൺഗ്രസിൽ ചേരുെമന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സുഭാഷിണി കോണഗ്രസ് സീറ്റിലാകും മത്സരിക്കുക.
രാഷ്ട്രീയ ജനതാദളിൻെറ (ആർ.ജെ.ഡി)യുടെ നേതൃത്വത്തിൽ കോൺഗ്രസ്, സി.പി.ഐ, സി.പി.എം എന്നിവർ മഹാസഖ്യമായാണ് മത്സരിക്കുന്നത്. എന്നാൽ കോൺഗ്രസ് -ആർ.ജെ.ഡി സഖ്യത്തിെൻറ ഭാഗമാകില്ലെന്നം 51 സീറ്റുകളിൽ എൽ.ജെ.ഡി തനിച്ച് മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം ശരദ് യാദവ് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാെലയാണ് മകൾ സുഭാഷിണി മഹാസഖ്യത്തിനൊപ്പം ചേർന്നിരിക്കുന്നത്.
ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പി മഹാസഖ്യത്തിൽ നിന്നും മാറി ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഹിന്ദുസ്ഥാൻ അവാം മോർച്ച (എച്ച്.എം) അധ്യക്ഷൻ ജിത്താൻ റാം മഞ്ജി എൻ.ഡി.എയിൽ ചേർന്നു. പട്‌നയിൽ നടന്ന പത്രസമ്മേളനത്തിൽ വി.ഐ.പിയുടെ മുകേഷ് സാഹ്നിയും സഖ്യത്തിൽ നിന്നും പിൻമാറിയതും ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യത്തിന് തിരിച്ചടിയായിരുന്നു.
ബിഹാറിലെ 243 നിയമസഭാ സീറ്റുകളുള്ള തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളിിലായാണ് നടക്കുക. വോട്ടെടുപ്പ് ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതകളിലാകും. തെരഞ്ഞെടുപ്പ് ഫലം നവംബർ 10ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.