ബംഗളൂരു: ആേരാഗ്യ പ്രവർത്തകരെ മുൾമുനയിലാക്കിയ കോവിഡ് കേസിെൻറ സത്യാവസ്ഥ ഒടുവിൽ പുറത്തുവന്നു. രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടാവുകയോ യാത്ര പോവുകയോ ചെയ്യാത്ത ഗര്‍ഭിണിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ പുനപരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞു. രോഗനിർണയത്തില്‍ സ്വാകര്യ ലാബിന് സംഭവിച്ച പിഴവാണ് തെറ്റായ ഫലത്തിന് വഴിവെച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പതിവു പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ പോയ ഗര്‍ഭിണിയിൽനിന്ന് ആശുപത്രി അധികൃതർ കോവിഡ് പരിശോധനക്ക് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഫലം പോസിറ്റീവായതോടെ ഇവരുടെ യാത്ര, സമ്പർക്ക പട്ടിക മുഴുവൻ പരിശോധിച്ചു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
തുടർന്ന് ഇവരുടെയും കുടുംബത്തിലെ ബാക്കിയുള്ളവരുടെയും സാമ്പിളുകള്‍ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചു. ഈ പരിശോധനയിലാണ് രോഗമില്ലെന്ന് തിരിച്ചറിഞ്ഞത്. രണ്ട് തുടര്‍ പരിശോധനകളിലും ഫലം നെഗറ്റീവ് ആയിരുന്നു. നഗരത്തിൽ സാമൂഹിക വ്യാപനമുണ്ടായോ എന്ന ആശങ്കയാണ് ഇതോടെ ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.