ബംഗളൂരുവിൽ കോവിഡ് മരണം; കർണാടകയിൽ കേസുകൾ വർധിക്കുന്നു

ബംഗളൂരു: ബംഗളൂരുവിൽ  കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കർണാടക ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോവിഡ് ബാധിച്ച് 85 വയസുള്ളയാൾ മരിച്ചത്. 

24 മണിക്കൂറിൽ സംസ്ഥാനത്ത് 108 പേരാണ് കോവിഡ് പരിശോധനക്ക് എത്തിയത്. അതിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സജീവ രോഗികളുടെ എണ്ണം 38 ആയി. ചികിത്സയിലുള്ള ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

കോവിഡ് കേസുകളിൽ 32 എണ്ണം ബംഗളൂരുവിലാണ്. നഗരത്തിൽ 24 മണിക്കൂറിനിടെ 92 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു റൂറൽ, ബല്ലാരി, വിജയനഗർ, മംഗളൂരു എന്നിവിടങ്ങളിൽ ഓരോരോ കേസുകൾ സ്ഥിരീകരിച്ചു. മൈസൂരിൽ രണ്ട് സജീവ കേസുകളും റിപ്പോർട്ട്ചെയ്തു.

അതിനിടെ, കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മുംബൈയിൽ നിന്ന് തിരിച്ചെത്തിയ സ്ത്രീയെ ഐസോലേഷനിലാക്കി. ബെലഗാവിയിൽ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമാണ് അവർ പുനെയിൽ നിന്നെത്തിയത്.

അതേസമയം, കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. 

Tags:    
News Summary - Bengaluru reports first Covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.