ഫ്ളിപ്​കാർട്ട്​ വിതരണക്കാരനെ കൊലപ്പെടുത്തിയ ജിം പരിശീലകൻ അറസ്​റ്റിൽ

ബംഗളൂരു: സ്​മാർട്ട്​ഫോണിനു വേണ്ടി ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണക്കാരനെ കൊലപ്പെടുത്തിയ കേസിൽ  ജിംനേഷ്യത്തിലെ പരിശീലകൻ അറസ്​റ്റിൽ. വരുണ്‍ കുമാര്‍(22) എന്നയാളാണ് അറസ്റ്റിലായത്. ഡിസംബർ ഒമ്പതിനാണ്​ നഞ്ചുണ്ടസ്വാമിയെ (29) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. ഓണ്‍ലൈനായി ബുക്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നല്‍കാനെത്തിയ നഞ്ചുണ്ടസ്വാമിയെ പ്രതി കഴുത്തറുത്ത്​ കൊല്ലുകയായിരുന്നു.  

വരുൺ ഒാൺലൈനായി ഫോണ്‍ ബുക്ക് ചെയ്തിരുന്നു. എന്നാൽ കൈവശം പണമില്ലാത്തതിനാൽ വിതണക്കാരനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. 12,000 രൂപ വില വരുന്ന ഫോണാണ് ഇയാള്‍ ബുക്ക് ചെയ്തിരുന്നത്​. നഞ്ചുണ്ടസവാമിയെ ഇരുമ്പു ദണ്ഡുകൊണ്ട്​ തലക്കടിച്ച്​ വീഴ്​ത്തിയശേഷം കഴുത്തുമുറിച്ച്​​ കൊലപ്പെടുത്തിയ ശേഷം ​ഇയാളുടെ ബാഗിലുണ്ടായിരുന്ന മറ്റ് ഫോണുകളും വരുൺ മോഷ് ടിച്ചു.

നഞ്ചുണ്ടസ്വാമി വീട്ടില്‍ നിന്ന് പോയി രണ്ട് ദിവസമായിട്ടും വിവരമില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതക വിവരം പുറത്തുവന്നത്. അവസാന   ഡെലിവറി ജിംനേഷ്യ പരിശീലക​​േൻറതാണെന്ന്​ വ്യക്തമായതോടെ പൊലീസ്​ ​സ്ഥാപനത്തിലെത്തുകയായിരുന്നു. സംഭവത്തിന് ശേഷം ജിംനേഷ്യം തുറന്നിരുന്നില്ല. പൊലീസ്​ നടത്തിയ പരിശോധനയിൽ ജിംനേഷ്യത്തിലെ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

Tags:    
News Summary - Bengaluru Gym Trainer Allegedly Killed Flipkart Delivery Man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.