കോൺഗ്രസ് എം.എൽ.എ ജെ.എൻ. ഗണേഷ് ഒളിവിൽ

ബംഗളൂരു: കർണാടകയിൽ കോൺഗ്രസി​​​െൻറ വിജയനഗര എം.എൽ.എ ആനന്ദ്​ സിങ്ങി​െന ആക്രമിച്ച സംഭവത്തിൽ വധശ്രമക്കേസെടുത്ത ്​ പൊലീസ്​ അന്വേഷണം ആരംഭിച്ചതോടെ കാംബ്ലി എം.എൽ.എ ജെ.എൻ. ഗണേഷ് ഒളിവിൽ.

ഗണേഷിനെ അറസ്​റ്റ്​ ചെയ്യാൻ മൂന്നു പ് രത്യേക പൊലീസ് സംഘങ്ങളെ രാമനഗര പൊലീസ് നിയോഗിച്ചു. ബെള്ളാരിയിൽ ഉൾപ്പെടെ ഗണേഷിനായി പൊലീസ്​ തിരച്ചിൽ നടത്തി. ബി.ജെ.പിയുടെ ഒാപറേഷൻ താമര പദ്ധതിയെ പ്രതിരോധിക്കാനായി കോൺഗ്രസ് എം.എൽ.എമാരെ രാമനഗര ബിഡദിയിലെ റിസോർട്ടിൽ താമസിപ്പിക്കവെയാണ്​ ശനിയാഴ്​ച രാത്രി ആനന്ദ് സിങ്ങിനെ ഗണേഷ് ആക്രമിച്ചത്. കണ്ണിനും നെഞ്ചിനും പരിക്കേറ്റ ആനന്ദ് സിങ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, ഗണേഷ്​ നേര​േത്ത ഗുണ്ടാലിസ്​റ്റില്‍ ഉള്‍പ്പെട്ടിരുന്നതായ രേഖകൾ പുറത്തുവന്നു‍. 2006 മുതൽ 2015 വരെ ഹൊസ്​പേട്ട പൊലീസ് സ്​റ്റേഷനിലെ ഗുണ്ടാ ലിസ്​റ്റില്‍ ജെ.എൻ. ഗണേഷി​​​െൻറ പേരുമുണ്ടായിരുന്നു. പൊലീസി​​​െൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കേസുകളായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയത്.

അന്വേഷണത്തിൽ ആരും ഇടപെടില്ലെന്നും ഗണേഷ്​​ കുറ്റവാളിയാണെന്ന്​ തെളിഞ്ഞാൽ വീണ്ടും ഗുണ്ടാലിസ്​റ്റിൽ ഉൾപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കും.

Tags:    
News Summary - bengaluru congress MLA JN Ganesh hide -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.