അമ്മ മകളെ ടെറസിന് മുകളിൽ നിന്ന് എറിഞ്ഞ് കൊന്നു

ബംഗളൂരു: മകളെ വീടിന് മുകളിൽ നിന്ന് എറിഞ്ഞ് കൊന്ന അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒൻപത് വയസ്സായ മകളെ തറയിലൂടെ വലിച്ചിഴച്ചുകൊണ്ടുവന്നാണ് താഴേക്കെറിഞ്ഞതെന്നാണ് സ്ഥലവാസികൾ പറയുന്നത്. ആദ്യത്തെ വീഴ്ചയിൽ രക്ഷപ്പെട്ട കുട്ടിയെ മൂന്നാം നിലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ടെറസിൽ നിന്ന് താഴേക്കെറിയുകയായിരുന്നു. രണ്ടാം തവണ പെൺകുട്ടി മരിച്ചു. സൗത്ത് ബംഗളുരുവിൽ ഞായറാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം നടന്നത്.

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് അമ്മയുടെ മൊഴി. ആഷികയെന്ന മകളെ കൊന്നതിന് സ്വാതി സർക്കാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ് വെയർ കമ്പനിയിൽ ഉദ്യോഗസ്ഥനായ ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ് ഇവർ. 

കൊലപാതകം കണ്ട അയൽവാസികൾ സ്വാതി സർക്കാറിനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടു. പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

Tags:    
News Summary - Bengaluru 9-Year-Old Survived First Fall; Mother Threw Her Off Roof Again-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.