തീരത്തോടടുത്ത്​ യാസ്​; ബംഗാളിലും ഒഡിഷയിലും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഭുവനേശ്വർ: യാസ്​ ചുഴലിക്കാറ്റ്​ തീരത്തോടടുക്കു​േമ്പാൾ പശ്ചിമ ബംഗാൾ, ഒഡിഷ തീരങ്ങളിൽനിന്നും ലക്ഷക്കണക്കിന്​ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. യാസ്​ തീരത്തോട്​ അടുക്കുന്നതോടെ ബുധനാഴ്ച പുലർച്ചെ ഭദ്രക് ജില്ലയിലെ ധമ്ര തുറമുഖത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്​. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒമ്പത് ലക്ഷത്തിലധികം പേരെ സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അറിയിച്ചു.

തീരദേശ ജില്ലകളിലെ ദുർബല പ്രദേശങ്ങളിൽ നിന്ന് രണ്ട്​ ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഒഡിഷ സർക്കാറും അറിയിച്ചു. 74000 ഉദ്യോഗസ്​ഥരെയും രണ്ട്​ ലക്ഷം പൊലീസ്​ ഉദ്യോഗസ്​ഥരെയും സന്നദ്ധ പ്രവർത്തകരെയും വിവിധ സ്​ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും മമത അറിയിച്ചു. ഒഡിഷയിലും മുൻകരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്​. ചൊവ്വാഴ്ച വൈകുന്നേരത്തോടെ യാസ് തീവ്രമാകാൻ സാധ്യതയുണ്ടെന്ന് അന്തരീക്ഷ പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മോഹൻപത്ര പറഞ്ഞു. 

Tags:    
News Summary - Bengal, Odisha evacuate over 11 lakh people as storm nears making landfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.