ബി.ജെ.പിക്ക് തിരിച്ചടി; ബംഗാളിൽ മൂന്നിടത്തും തൃണമൂൽ മുന്നേറ്റം, മമത വിജയത്തിലേക്ക്, ഒഡിഷയിൽ ബി.ജെ.ഡി

കൊൽക്കത്ത: ബംഗാളിലെയും ഒഡിഷയിലെയും ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഭബാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജി 30,000ലേറെ വോട്ടിന് മുന്നിലാണ്. ബി.ജെ.പി സ്ഥാനാർഥിയായ പ്രിയങ്ക തിബ്രവാളിന് 8679 വോട്ട് മാത്രമാണ് ലഭിച്ചത്. ഭബാനിപൂരിൽ ഒമ്പത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. ഇനി 12 റൗണ്ട് കൂടി എണ്ണാൻ ബാക്കിയുണ്ട്.

ബംഗാളിൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളായ ജാൻഗിപൂരിലും സംസർഗഞ്ചിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. ജാൻഗിപൂരിൽ തൃണമൂൽ സ്ഥാനാർഥി ജാകിർ ഹുസൈൻ 39,428 വോട്ട് നേടിയപ്പോൾ ബി.ജെ.പിയുടെ സുജിത് ദാസ് 16,975 വോട്ടുമായി പിന്നിലാണ്. ഇവിടെ എട്ട് റൗണ്ട് പൂർത്തിയായി.

സംസർഗഞ്ചിൽ ബി.ജെ.പി മൂന്നാംസ്ഥാനത്താണ്. തൃണമൂൽ സ്ഥാനാർഥി അമിറുൾ ഇസ്ലാം 31,977 വോട്ട് നേടിയപ്പോൾ രണ്ടാമതുള്ള കോൺഗ്രസിന്‍റെ സയിദുർ റഹ്മാൻ 26,012 വോട്ട് നേടി. ബി.ജെ.പി സ്ഥാനാർഥി മിലൻ ഘോഷിന് 4238 വോട്ട് മാത്രമാണ് ലഭിച്ചത്.

ഒഡിഷയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിപിലി മണ്ഡലത്തിൽ ബിജു ജനതാദളിന്‍റെ രുദ്രപ്രതാപ് മഹാരഥി 27,517 വോട്ടുകൾ നേടി മുന്നിലാണ്. ബി.ജെ.പിയുടെ ആശ്രിത് പട്നായികിന് 19,887 വോട്ടുകളാണുള്ളത്. ഇവിടെ വോട്ടെണ്ണൽ ഏഴ് റൗണ്ട് പിന്നിട്ടു.

നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് നേരത്തെ​ പരാജയപ്പെട്ടതിനെ തുടർന്നാണ്​ മമത സ്വന്തം മണ്ഡലമായ ഭബാനിപൂരിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്​. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ മ​ന്ത്രിസ്​ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം.

തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച് ബംഗാളിൽ സുരക്ഷ കർശനമാക്കി. തെരഞ്ഞെടുപ്പിന്​ ശേഷം സംസ്​ഥാനത്ത്​ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങൾ കണക്കിലെടുത്താണ്​ തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏ​ർപ്പെടുത്തുകയും 24 കമ്പനി കേന്ദ്ര സേനയെയും ഭബാനിപൂരിൽ വിന്യസിക്കുകയും ചെയ്​തു.

57 ശതമാനമാണ്​ ഭബാനിപൂരിലെ വോട്ടിങ്​ ശതമാനം. സംസർഗഞ്ചിൽ 79ഉം ജാൻഗിപുരിൽ 77 ​ശതമാനം പേരും വോട്ട്​ രേഖപ്പെടുത്തി. സംസർഗഞ്ചിലും ജാൻഗിപുരിലും നേരത്തെ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 

Tags:    
News Summary - bengal odisha election result updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.