ബംഗാൾ മന്ത്രി സി.ബി.ഐ കസ്റ്റഡിയിൽ; നാരദ കേസിൽ അറസ്റ്റ് ചെയ്തെന്ന് അഭ്യൂഹം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ ഫിർഹാദ് ഹക്കീം കേന്ദ്ര ഏജൻസികളുടെ പിടിയിൽ. 'നാരദ ടേപ്സ്' കൈക്കൂലി കേസിൽ ഇദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തെന്നാണ് പറയപ്പെടുന്നത്. രാവിലെ ഫിർഹാദ് ഹക്കിമിന്‍റെ വീട്ടിലെത്തിയ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. സുബ്രത മുഖർജി, മദൻ മിത്ര, സോവൻ ചാറ്റർജി, ഫിർഹാദ് ഹക്കീം എന്നീ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നേരത്തേ, ഗവർണർ ജഗ്ദീപ് ധാൻകർ, അന്വേഷണത്തിന് അനുമതി നൽകിയിരുന്നു.

നാരദ എന്ന ഓൺലൈൻ ന്യൂസ് പോർട്ടൽ ഫിർഹാദ് ഹക്കീം അടക്കം ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഒളികാമറ ഓപറേഷനിലൂടെയാണ് ഇവർ ദൃശ്യം പകർത്തിയത്.  2016ൽ നാരദ ടേപ്സ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്.

Tags:    
News Summary - Bengal Minister Says Being Arrested In Narada Bribery Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.