യുവതി​െയ ബലാത്​സംഗം ചെയ്​ത്​ തീകൊളുത്തിയ അക്രമി പൊള്ളലേറ്റ്​ മരിച്ചു

കൊൽക്കത്ത: പശ്​ചിമബംഗാളി​െല മാൽഡയിൽ യുവതിയെ ബലാത്​സംഗം ചെയ്​ത്​ തീകൊളുത്തിയ അക്രമി പൊള്ളലേറ്റ്​ മരിച്ച ു. 35കാരനായ ഇയാൾ യുവതിയെ ബലാത്​സംഗം ചെയ്​ത ശേഷം മണ്ണെണ്ണ ഒഴിച്ച്​ തീകൊളുത്തുകയായിരുന്നു. ദേഹത്ത്​ തീപടർന്ന യുവതി അക്രമി​െയ കയറിപിടിച്ചു. അതോടെ അയാൾക്കും പൊള്ളലേൽക്കുകയായിരുന്നു.

​തിങ്കളാഴ്​ച ​ൈവകീട്ടാണ്​ സംഭവം. ചികിത്​സയിലായിരുന്നു യുവാവ്​ ഇന്ന്​ രാവിലെയാണ്​ മരിച്ചത്​. യുവതിക്ക്​ മുഖത്തും കൈകളിലും പരിക്കേറ്റിട്ടുണ്ട്​. ഇവർ മാൽഡ മെഡിക്കൽ കോളജിൽ ചികിത്​സയിലാണ്​.

രണ്ട്​ പെൺമക്കൾക്കൊപ്പം സുഭാഷ്​ കോളനിയിലാണ്​ യുവതി കഴിഞ്ഞിരുന്നത്​. ഭർത്താവ്​ നേരത്തെ മരിച്ചുപോയിരുന്നു. യുവാവ്​ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നെന്ന്​ ​ഇവർ െപാലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. തിങ്കളാഴ്​ച വൈകീട്ട്​ വീട്ടിൽ ഒറ്റക്കായിരുന്ന സമയം യുവാവ്​ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും അതിനു ശേഷം മണ്ണെണ്ണ ഒഴിച്ച്​ തീകൊളുത്തുകയുമായിരുന്നെന്ന്​ അവർ പറഞ്ഞു. തീ പടർന്നതോടെ യുവാവിനെ കയറിപ്പിടിക്കുകയായിരുന്നുവെന്നും അവർ പൊലീസിന്​ മൊഴി നൽകി. വീടിനുള്ളിൽ നിന്ന്​ പുക ഉയർന്നതു കണ്ട്​ നാട്ടുകാർ ഒാടിക്കൂടി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Tags:    
News Summary - Bengal Man Burnt Alive As Woman He Raped And Set On Fire Grabs Him -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.